യൂട്യൂബില്‍ നിന്ന് നല്ല സ്ട്രെസ്സുണ്ടെന്നും മുപ്പത്തിയാറ് ലക്ഷം ആളുകളെ തൃപ്തിപെടുത്തുകയെന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ റെസ്‌പോണ്‍സിബിലിറ്റിയാണെന്നും യൂട്യൂബര്‍ അര്‍ജു.
യൂട്യൂബില്‍ എന്തും തോന്നിയത് പോലെ വിളിച്ച് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറയുന്നു. അണ്‍ഫിള്‍ട്ടേര്‍ഡ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അര്‍ജു.
‘യൂട്യൂബില്‍ നിന്ന് നല്ല സ്ട്രെസ്സ് കിട്ടുന്നുണ്ട്. കാരണം മുപ്പത്തിയാറ് ലക്ഷം ആളുകളെ നമുക്ക് തൃപ്തിപെടുത്താനുണ്ട്. അത് എന്നെ സംബന്ധിച്ചിടത്തോളം വലിയ റെസ്‌പോണ്‍സിബിലിറ്റിയാണ്.
അവിടെ നമ്മുക്ക് എന്തും തോന്നിയത് പോലെ വിളിച്ച് പറയാന്‍ പറ്റില്ല. ഇത്രയും പേരുടെ കയ്യില്‍ നിന്നും നല്ല അഭിപ്രായവും കിട്ടണം. ഇതിനിടയില്‍ നമ്മള്‍ യൂട്യൂബില്‍ ചെയ്യാതെ വെച്ചിരിക്കുന്ന കുറെ കണ്ടന്റുകളുണ്ട്.
വീഡിയോ എടുത്ത് വെച്ചിട്ട് എഡിറ്റ് ചെയ്യാതെ മാറ്റിവെച്ചതുണ്ട്. എഡിറ്റ് ചെയ്തിട്ടും യൂട്യൂബില്‍ പോസ്റ്റ് ചെയ്യാത്ത കണ്ടന്റുകളുണ്ട്. അത് വലിയ ഒരു റെസ്‌പോണ്‍സിബിലിറ്റിയാണ്.
ചില കണ്ടന്റുകള്‍ യൂട്യൂബിലിട്ടിട്ട് ഡിലീറ്റ് ചെയ്തിട്ടുണ്ട്. അതുപക്ഷെ കോപ്പിറൈറ്റ് കിട്ടിയത് കൊണ്ടാണ് ഡിലീറ്റ് ചെയ്യേണ്ടി വന്നത്. യൂട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ വേണ്ടിതന്നെ തീരുമാനിച്ച് ഷൂട്ട് ചെയ്തതാണ് അതൊക്കെ.
പിന്നെ പലപ്പോഴും യൂട്യൂബിലുള്ളത് പോലെയല്ല ഞാന്‍ ഇന്റര്‍വ്യൂകളില്‍ ഉണ്ടാകാറ്. ഇന്റര്‍വ്യൂകള്‍ നമ്മള്‍ എയറില്‍ കയറാനുള്ള മാര്‍ഗമാണ്. അതില്‍ സൂക്ഷിച്ച് സംസാരിച്ചില്ലെങ്കില്‍ ഉറപ്പായും എയറില്‍ കയറിയിരിക്കും,’ അര്‍ജു പറയുന്നു.
അതേസമയം സിനിമയുടെ റിവ്യൂസിനെ പറ്റി ചോദിച്ചപ്പോള്‍ ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് റിവ്യു കേട്ടിട്ട് ഒരു സിനിമ കാണാന്‍ പോവാതെ നില്‍ക്കുന്നതെന്നും വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് ആ ഇന്‍ഡസ്ട്രിയെ കുറച്ചു കൂടെ അപ്‌ഗ്രേഡ് ചെയ്യുമെന്നും അര്‍ജു പറയുന്നുണ്ട്.
‘ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ് റിവ്യു കേട്ടിട്ട് ഒരു സിനിമ കാണാന്‍ പോവാതെ നില്‍ക്കുന്നത്. ഒരു പടം നല്ലതാണെങ്കില്‍ പിന്നെ റിവ്യുവിന്റെ പോലും ആവശ്യമില്ല. ചിലപ്പോള്‍ പടത്തിന്റെ കളക്ഷനെ അത് ബാധിച്ചേക്കാം. നമ്മള്‍ റിവ്യു പറയുന്നുവെന്നേയുള്ളു. നല്ല പടമാണെങ്കില്‍ നല്ല റിവ്യുവാകും പറയുന്നത്.
പിന്നെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അത് ആ ഇന്‍ഡസ്ട്രിയെ കുറച്ചു കൂടെ അപ്‌ഗ്രേഡ് ചെയ്യും. കാരണം, എഴുതുമ്പോള്‍ ഈ കഥ എത്രത്തോളം ആളുകളിലേക്ക് സ്വീകരിക്കപ്പെടാമെന്ന് ആലോചിക്കും. അതിനനുസരിച്ച് അവര്‍ സ്‌ക്രിപ്റ്റില്‍ കുറച്ചുകൂടെ എഫേര്‍ട്ട് ഇട്ടിട്ട് വര്‍ക്ക് ചെയ്യും. അതുവഴി നല്ല സിനിമകള്‍ ഉണ്ടാകും,’ അര്‍ജു പറഞ്ഞു.
Content Highlight: Youtuber Arjyou Talks About Stress In Youtube