| Friday, 7th February 2014, 12:15 pm

കാഴ്ച്ചക്കാരുടെ എണ്ണം വ്യാജമായി വര്‍ധിപ്പിച്ചാല്‍ യു-ട്യൂബ് പണിതരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഓരോ മാസവും യ-ട്യൂബിലൂടെ ഏതാണ്ട് 6 ബില്യനിലധികം ആളുകള്‍ വീഡിയോകള്‍ കാണുന്നുണ്ട്. എന്നാല്‍ ഇവ പലപ്പോഴും ശരിയാകണമെന്നുമില്ല.

വീഡിയോയുടെ പ്രചാരത്തിനായി പലരും കാണുന്നവരുടെ എണ്ണത്തെ വ്യാജമായി പെരുപ്പിച്ച് കാണിക്കുന്നുണ്ട്.

ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യു-ട്യൂബ് ഇപ്പോള്‍. വീഡിയോ കാണുന്നവരെ പെരുപ്പിച്ച് കാണിക്കുന്ന നിലപാടിനെതിരെ നടപടിക്കൊരുങ്ങുകയാണ് യു-ട്യൂബ്.

തങ്ങളുടെ ഫാന്‍സിനും പുതിയ ക്രിയ്യേറ്റര്‍മാര്‍ക്കുമിടയില്‍ വിശ്വാസം വര്‍ധിപ്പിക്കാനാണ് തങ്ങള്‍ ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നതെന്ന് യു-ട്യൂബ് വക്താക്കള്‍ അറിയിച്ചു.

വീഡിയോ കണ്ടവരുടെ എണ്ണം വ്യാജമായി പെരുപ്പിച്ച്് കാണിക്കുന്നവരെ പിടികൂടാന്‍ ഇനിമുതല്‍ നിരീക്ഷണം ശക്തമാക്കും.

കൃത്രിമമായി പ്രചാരം സൃഷ്ടിക്കാന്‍ പരസ്യക്കമ്പനികളടക്കമുള്ളവ സാങ്കേതികമായി തട്ടിപ്പ് നടത്തി കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയാണ്.

പെരുപ്പിച്ച് കാണിക്കുന്നതായി കണ്ടെത്തുന്ന വ്യൂകൗണ്ട് നിശ്ചിത ഇടവേളകളില്‍ നിരീക്ഷിച്ച് ഒഴിവാക്കുമെന്ന് ഗൂഗിള്‍ മേധാവികള്‍ അറിയിച്ചു.

ഫേസ്ബുക്കിലെ ലൈക്കുകളും ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ എണ്ണവും ഇത്തരത്തില്‍ പെരുപ്പിച്ച് കാണിക്കുന്നുണ്ടെന്ന് അടുത്തിടെയാണ് റിപ്പോര്‍ട്ട് വന്നത്. അതിന് പുറകെയാണ് യു-ട്യൂബിലും വിസിറ്റര്‍മാരുടെ എണ്ണം പെരുപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വന്നത്.

വീഡിയോ ട്രാഫിക്കിന് ഉത്തരവാദികള്‍ നിങ്ങള്‍ തന്നെയാണെന്നും ഇതുസംബന്ധിച്ച് ഏതെങ്കിലും കമ്പനിയുമായോ മറ്റോ കരാറൊപ്പിട്ടാല്‍ ശിക്ഷിക്കപ്പെടുമെന്നും കമ്പനിക്ക് യാതൊരു ശിക്ഷയും നല്‍കില്ലെന്നും യു-ട്യൂബ് താക്കീത് നല്‍കി.

Latest Stories

We use cookies to give you the best possible experience. Learn more