| Thursday, 12th November 2020, 10:50 am

ആഗോളമായി യൂട്യൂബിന്റെ പ്രവര്‍ത്തനം നിലച്ചു; മണിക്കൂറുകള്‍ക്ക് ശേഷം പുനസ്ഥാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാങ്കേതിക തകരാറിനെതുടര്‍ന്ന് പ്രവര്‍ത്തന രഹിതമായ യൂട്യൂബ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷന്‍ പുന:സ്ഥാപിച്ചു. വ്യാഴാഴ്ച രാവിലെ ഏറെ നേരം യൂട്യൂബ് സേവനം ലഭ്യമായിരുന്നില്ല.

യൂട്യൂബിന്റെ് പ്രവര്‍ത്തനം നിലച്ചത് ആഗോളമായിട്ടായിരുന്നു. അപ്ലിക്കേഷന്‍ തകരാറിലായ കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു.

യൂട്യൂബ് ടിവിക്കടക്കം പ്രവര്‍ത്തന രഹിതമായിരുന്നു. യൂട്യൂബ് ടി.വി, ഗൂഗിള്‍ ടിവിയില്‍ നിന്ന് വാങ്ങുന്ന സിനിമകള്‍ മറ്റ് ടിവി ഷോകള്‍ എന്നിവയും പ്രവര്‍ത്തനരഹിതമായി.

യൂട്യൂബ് തകരാറിലായെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂട്യൂബ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്ക് വീഡിയോ ലോഡ് ചെയ്യുന്നതില്‍ വ്യാപകമായി തടസം നേരിട്ടിരുന്നു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവെച്ചത്.

മണിക്കൂറുകള്‍ക്ക് ശേഷം പ്രശ്‌നം പരിഹരിക്കപ്പെട്ടതായും യൂട്യൂബ് അറിയിച്ചു. തടസ്സം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നെന്നും പ്രശ്‌നം പരിഹരിച്ചെന്നും യൂട്യൂബ് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു. ക്ഷമയോടെ ഞങ്ങള്‍ക്കൊപ്പം നിന്നതില്‍ നന്ദിയുണ്ടെന്നും ട്വിറ്ററിലൂടെ യൂട്യൂബ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: YouTube went down around the world, but it’s now fixed

We use cookies to give you the best possible experience. Learn more