| Wednesday, 29th April 2020, 11:08 am

ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഫിലിം ഫെസ്റ്റുമായി യൂട്യൂബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: പത്ത് ദിവസത്തെ ഡിജിറ്റില്‍ ഫിലിം ഫെസ്റ്റ്‌വല്‍ നടത്താനൊരുങ്ങി യൂട്യൂബ്. 20 പാര്‍ട്ണര്‍മാരുമായി ചേര്‍ന്നാണ് യൂട്യൂബിന്റെ സംരംഭം.

കൊവിഡ്19 നെത്തുടര്‍ന്ന് കലാ സാംസ്‌ക്കാരിക കായിക പരിപാടികളൊക്കെ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഫിലിം ഫെസ്റ്റ് എന്ന ആശയം യൂട്യൂബ് മുന്നോട്ട് വെച്ചിരിക്കുന്നത്. ‘ വീ ആര്‍ വണ്‍: എ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവല്‍’ എന്ന പേരില്‍ മേയ് 29 തൊട്ട് ജൂണ്‍ 7 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക.

കാന്‍സ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഫിലിം ഫെസ്റ്റിവല്‍, ട്രിബിക്ക ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയും ഉള്‍പ്പെട്ടുകൊണ്ടാണ് ഡിജിറ്റല്‍ ഫിലിം ഫെസ്റ്റ്.  മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജിന്റെ മുംബൈ ഫിലിം ഫെസ്റ്റിവലും ഇതില്‍ ഉള്‍പ്പെടുന്നു.

youtube.com/weareone ല്‍ ആളുകള്‍ക്ക് ഫിലിം ഫെസ്റ്റ് കാണാന്‍ സാധിക്കും. ഫീച്ചര്‍ സിനിമകളും ഡോക്ക്യുമെന്ററികളും പാനല്‍ ചര്‍ച്ചകളും ഉണ്ടാകും. സൗജ്യന്യമായും പരസ്യങ്ങളില്ലാതെയും ആളുകള്‍ക്ക് ഇത് കാണം.

ലോകാരോഗ്യ സംഘടനയുടെ കൊവിഡ് -19 സോളിഡാരിറ്റി റെസ്‌പോണ്‍സ് ഫണ്ടിലേക്കുള്ള ധനസമാഹരണത്തിനായി കാഴ്ചക്കാരില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിക്കും.

ഫെസ്റ്റിവലിനായി പ്രദര്‍ശിപ്പിക്കേണ്ട സിനിമകളുടെ ഷെഡ്യൂളും ലൈനപ്പും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പങ്കുവെയ്ക്കുമെന്നും യൂട്യൂബ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more