ന്യൂദല്‍ഹി: പത്ത് ദിവസത്തെ ഡിജിറ്റില്‍ ഫിലിം ഫെസ്റ്റ്‌വല്‍ നടത്താനൊരുങ്ങി യൂട്യൂബ്. 20 പാര്‍ട്ണര്‍മാരുമായി ചേര്‍ന്നാണ് യൂട്യൂബിന്റെ സംരംഭം.
കൊവിഡ്19 നെത്തുടര്‍ന്ന് കലാ സാംസ്‌ക്കാരിക കായിക പരിപാടികളൊക്കെ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഡിജിറ്റല്‍ ഫിലിം ഫെസ്റ്റ് എന്ന ആശയം യൂട്യൂബ് മുന്നോട്ട് വെച്ചിരിക്കുന്നത്. ‘ വീ ആര്‍ വണ്‍: എ ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവല്‍’ എന്ന പേരില്‍ മേയ് 29 തൊട്ട് ജൂണ്‍ 7 വരെയാണ് ഫിലിം ഫെസ്റ്റിവല്‍ നടക്കുക.
കാന്‍സ് ഫിലിം ഫെസ്റ്റിവല്‍, ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവല്‍, ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഫിലിം ഫെസ്റ്റിവല്‍, ട്രിബിക്ക ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയും ഉള്‍പ്പെട്ടുകൊണ്ടാണ് ഡിജിറ്റല്‍ ഫിലിം ഫെസ്റ്റ്. മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജിന്റെ മുംബൈ ഫിലിം ഫെസ്റ്റിവലും ഇതില്‍ ഉള്‍പ്പെടുന്നു.