Advertisement
Social Media
യുട്യൂബ് വരുമാനത്തിനും നികുതി; നല്‍കേണ്ടത് 15 മുതല്‍ 24 ശതമാനംവരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 12, 05:40 am
Friday, 12th March 2021, 11:10 am

ലോകം മുഴുവന്‍ യുട്യൂബിനെ ഒരു വരുമാന മാര്‍ഗമായി കാണുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടിവരികയാണ്. നിരവധി പേരാണ് വ്‌ളോഗിംങ് ഒരു സ്ഥിരം ജോലിയായി കണ്ട് വരുമാനം ഉണ്ടാക്കുന്നത്.

യുട്യൂബില്‍ നിന്ന് ലഭിക്കുന്ന കാഴ്ച്ചക്കാര്‍ക്ക് അനുസരിച്ച് വരുമാനവും യൂട്യൂബര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വരുമാനത്തിന് നികുതി കൊടുക്കേണ്ട എന്നതും വലിയ സാധ്യതയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ യുട്യൂബില്‍ നിന്നുള്ള വരുമാനത്തിനും നികുതി ഏര്‍പ്പെടുത്തുകയാണ് ഗൂഗിള്‍. യു.എസിനു പുറത്തുള്ള കണ്ടന്റ് സൃഷ്ടാക്കളില്‍ നിന്നാണ് തുടക്കത്തില്‍ യു.എസ് ചട്ടം അനുസരിച്ച് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

യു.എസില്‍ നിന്നുള്ള വ്യൂസിന് ആണ് നികുതി നല്‍കേണ്ടത്. ഇന്ത്യയിലുള്ള ഒരു യുട്യൂബ് ചാനലിന് അമേരിക്കയില്‍ നിന്നുള്ള വ്യൂസില്‍ നിന്നുള്ള വരുമാനത്തിന്റെ 15 ശതമാനമായിരിക്കും നികുതിയിനത്തില്‍ നല്‍കേണ്ടത്.

ശരിയായ  വിവരങ്ങള്‍  മേയ് 31നു മുമ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ വരുമാനത്തിന്റെ 24% വരെ നികുതിയായി നല്‍കേണ്ടി വരും. ജൂണ്‍ മുതല്‍ യൂട്യൂബര്‍മാര്‍ക്ക് നികുതി ഈടാക്കും എന്നാണ് സൂചന.

ശരിയായ നികുതി വിവരങ്ങള്‍ ആഡ്‌സെന്‍സില്‍ സമര്‍പ്പിച്ചാല്‍ പേയ്‌മെന്റ് വിഭാഗത്തില്‍ ചാനല്‍ വരുമാനത്തില്‍ നിന്നു എത്ര ശതമാനമാണു നികുതി പിടിക്കുക എന്നു വ്യക്തമാകും.

നികുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാനും നികുതി നിര്‍ത്തലാക്കാനും ഒക്കെ യൂട്യൂബിന്റെ മാതൃ കമ്പനിയായ ഗൂഗിളിന് അധികാരമുണ്ടായിരിക്കും എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: youtube tax indian youtubers revenue issue