| Sunday, 10th February 2019, 9:41 pm

'രാംകെ നാം' കാണുന്നതിന് 28 വയസ് പ്രായപരിധി വെച്ച് യൂട്യൂബ്; സംഘപരിവാര്‍ അജണ്ടയ്ക്ക് വഴങ്ങിയെന്ന് ആനന്ദ് പട്‌വര്‍ധന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് ധ്വംസനത്തെ കുറിച്ചുള്ള ആനന്ദ് പട്‌വര്‍ധന്റെ വിഖ്യാത ഡോക്യുമെന്ററി “രാം കെ നാം” കാണുന്നതിന് 28 വയസ്സ് പ്രായപരിധി വെച്ച് യൂട്യൂബ്. റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്ന് കമ്മ്യൂണിറ്റി ഗൈഡ്‌ലൈന്‍സ് ലംഘിച്ചെന്നാരോപിച്ചാണ് നടപടി.

നിയന്ത്രണത്തിനെതിരെ യൂട്യൂബിനും ഗൂഗിളിനും കത്തെഴുതാന്‍ ആവശ്യപ്പെട്ട് ആനന്ദ് പട്‌വര്‍ധന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

സംഘപരിവാര്‍ അജണ്ടയനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് യൂട്യൂബെന്ന് ആനന്ദ് പട് വര്‍ധന്‍ പറഞ്ഞു. “”യു” സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള രാം കെ നാമിന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1996ല്‍ കോടതി ഉത്തരവനുസരിച്ച് ദൂരദര്‍ശനില്‍ പ്രൈംടൈമില്‍ (9 മണിക്ക്) പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.” സെന്‍സര്‍ ബോര്‍ഡിനേക്കാള്‍ മോശമാണ് യൂട്യൂബിന്റെ അവസ്ഥയെന്നും ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞു.

ദേശീയ പുരസ്‌ക്കാരം നേടിയിട്ടുള്ള ആനന്ദ് പട്‌വര്‍ധന്റെ മറ്റൊരു ഡോക്യുമെന്ററിക്കും ഇത്തരത്തില്‍ സംഘപരിവാര്‍ ആക്രമണം നേരിട്ടിരുന്നു.

We use cookies to give you the best possible experience. Learn more