| Wednesday, 10th February 2021, 11:58 am

കര്‍ഷക സമരത്തെക്കുറിച്ചുള്ള പഞ്ചാബി ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു; നെറികെട്ട കളിയുമായി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തെക്കുറിച്ചുള്ള രണ്ട് പഞ്ചാബി ഗാനങ്ങള്‍ യൂട്യൂബ് നീക്കം ചെയ്തു. രണ്ട് ഗാനങ്ങള്‍ക്കും വലിയ തരത്തിലുള്ള സ്വീകാര്യത കിട്ടിയതോടെയാണ് നടപടി. 60 ലക്ഷം കാഴ്ചക്കാരാണ് ഗാനങ്ങള്‍ക്ക് ഉണ്ടായിരുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് യൂട്യൂബിന്റെ നടപടി. നിലവില്‍ ഈ ഗാനം സേര്‍ച്ച് ചെയ്യുമ്പോള്‍ കാണാന്‍ സാധിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ ഗാനങ്ങള്‍ നീക്കം ചെയ്തു എന്നാണ്.

കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമായാണ് ഈ നടപടിയെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

എന്തെങ്കിലും തരത്തില്‍ നിയമവിരുദ്ധമായ ഉള്ളടക്കമുള്ളതാണ് ഗാനങ്ങളെങ്കില്‍ യൂട്യൂബ് ഇത് അപ് ലോഡ് ചെയ്യാന്‍ അനുവദിക്കുമായിരുന്നില്ലെന്നും യൂട്യൂബ് അനുമതി നല്‍കിയ ഗാനം ഒരു മുന്നറിയിപ്പും ഇല്ലാതെ പിന്‍വലിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും ഗാനങ്ങളുടെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: YouTube removes Punjabi songs about farmers’ struggle

We use cookies to give you the best possible experience. Learn more