പാക്കിസ്ഥാനില്‍ യൂട്യൂബിനുള്ള വിലക്ക് നീക്കും
Big Buy
പാക്കിസ്ഥാനില്‍ യൂട്യൂബിനുള്ള വിലക്ക് നീക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th December 2012, 9:42 am

ഇസ്‌ലാമാബാദ്:  യൂട്യൂബിനുള്ള വിലക്ക് പാക്കിസ്ഥാന്‍ എടുത്തുകളയുന്നു. യൂട്യൂബിനുള്ള നിരോധനം നീക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.[]

പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്കാണ് ഇക്കാര്യം സൂചിപ്പിച്ചത്.  ട്വിറ്ററിലൂടെയാണ് മാലിക് ഇക്കാര്യം അറിയിച്ചത്. . പ്രവാചകനേയും ഇസ്‌ലാം മതത്തേയും അധിക്ഷേപിക്കുന്ന സിനിമയുടെ പ്രദര്‍ശനം തടയാന്‍ വേണ്ടിയാണ് യു ട്യൂബ് അന്ന് നിരോധിച്ചിരുന്നത്.

ചിത്രത്തിന്റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ യു ട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ യു ട്യൂബ് തയ്യാറായില്ല. തുടര്‍ന്നാണ് രാജ്യത്ത് യു ട്യൂബിന് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇസ്‌ലാം വിരുദ്ധ സിനിമ സൈറ്റിലൂടെ പ്രചരിച്ചതേത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ലോകവ്യാപകമായി കടുത്ത പ്രതിഷേധവും അക്രമ സംഭവങ്ങളും അരങ്ങേറിയിരുന്നു.

മതവിരുദ്ധ വീഡിയോദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതു ചൂണ്ടിക്കാട്ടി 2008ലും 2010ലും യൂട്യൂബിന് പാക്കിസ്ഥാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
ഏതായാലും ജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഇപ്പോള്‍ നിരോധനം നീക്കാന്‍ ആലോചിക്കുന്നതെന്ന് മാലിക് പറഞ്ഞു.