കാലിഫോര്‍ണ്ണിയ : യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളില്‍ ഇനിമുതല്‍ മുഖം മായ്ച്ച് കളയാനുള്ള സംവിധാനം യൂ ട്യൂബ് ഒരുക്കുന്നു. ലോക മനുഷ്യാവകാശ സംഘടനയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം. ഇതിനായുള്ള പ്രത്യേക ടൂള്‍ ഇനിമുതല്‍ യൂ ട്യൂബില്‍ ഉണ്ടാകും.[]
വീഡിയോസില്‍ മുഖം കാണുന്നത് മൂലം വ്യക്തികള്‍ക്കുണ്ടാകുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് മുഖം മങ്ങിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടത്.
യൂ ട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് തന്നെ മങ്ങല്‍ ഓപ്ഷന്‍ ഉപയോഗിക്കാം. എഡിറ്റിങ് ഓപ്ഷനിലാണ് പുതിയ ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്നലെ മുതലാണ് ഇത് നിലവില്‍ വന്നത്. വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് പ്രിവ്യൂ കാണാനുള്ള സൗകര്യവും ഗൂഗിള്‍ ഒരുക്കുന്നുണ്ട്.
അതേസമയം മുഖം മങ്ങിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ അപ്‌ഡേഷനോടെ ആളുകളുടെ വ്യക്തിപരമായ വീഡിയോകള്‍ ധൈര്യത്തോടെ പോസ്റ്റ് ചെയ്യാമെന്നാണ് ഗൂഗിള്‍ പറയുന്നത്.