[]ന്യുയോര്‍ക്ക്: ഇന്റര്‍നെറ്റ് ലോകത്തെ വമ്പനായ യുട്യൂബ് നെറ്റിന്റെ വലക്കണ്ണികള്‍ പൊട്ടിച്ച് പുറത്തുവരാനൊരുങ്ങുന്നു. ഇതിന്റെ ചരിത്രത്തിലെ തന്നെ ഏററവും വിപ്ലവാത്മകമായ ചുവടുവെയ്പ്് നവംബര്‍ മൂന്നിന് ലോകത്തിനു മുമ്പിലെത്തും- ലൈവ് മ്യൂസിക് അവാര്‍ഡ്. ന്യുയോര്‍ക്കിലാണ് പരിപാടി നടക്കുന്നത്.
ആഗോളസംഗീത ലോകത്തെ പല പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും.അമേരിക്കന്‍ നടനും സംഗീതജ്ഞനുമായ ജാസണ്‍ ഷ്വാര്‍ട്‌സ്മാനാണ് അവതാരകനാവുക.
ലേഡി ഗാഗ, എമിനെം, ആര്‍ക്കേഡ് ഫയര്‍ തുടങ്ങിയവരോടൊപ്പം സി.ഡി.സെഡ്.എ., ലിന്‍ഡ്‌സെ സ്റ്റര്‍ലിങ് തുടങ്ങി യുട്യൂബിലൂടെ ലോകം അറിഞ്ഞ പാട്ടുകാരും പങ്കെടുക്കും. ലോകത്തിന്റെ പല ഭാഗത്തും പരിപാടികള്‍ സംഘടിപ്പിക്കുമെങ്കിലും ന്യുയോര്‍ക്കാണ് പ്രധാനവേദി.
അവാര്‍ഡിനായുള്ള നോമിനേഷന്‍ പട്ടിക ഇന്നാണ് യുട്യൂബ് പുറത്ത് വിട്ടത്. ആരാണ് വിജയിയെന്ന് തീരുമാനിക്കുന്നതില്‍ ആരാധകരുടെ വോട്ടും നിര്‍ണായകമാകും.
വീഡിയോ ദൃശ്യങ്ങളുടെ വ്യൂസ്, ഷെയര്‍ എന്നിവയാണ് വിജയിയെ തീരുമാനിക്കുന്നത്.
ആറു വിഭാഗങ്ങളിലായാണ് നോമിനേഷന്‍
1. വര്‍ഷത്തെ കലാകാരന്‍
2. വര്‍ഷത്തെ പ്രതികരണം
3. യുട്യൂബ് പ്രതിഭാസം
4. യുട്യൂബ് ബ്രേയ്ക്ക്ത്രൂ
5. വര്‍ഷത്തിലെ മികച്ച പുതിയപാട്ട്
6. വര്‍ഷത്തെ വീഡിയോ
2012 സെപ്റ്റംബറിനും 2013 ഓഗസ്റ്റിനും ഇടയിലുള്ളവയാണ് അവാര്‍ഡിനായി പരിഗണിക്കുക.