തിരുവനന്തപുരം: സംസ്ഥാന യുവജനബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 43 വയസ്സായിരുന്നു.
കൊവിഡിനെതുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ 21 നാണ് ബിജുവിന് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.
എന്നാല്‍ പോസ്റ്റ് കൊവിഡ് ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു.
ഉയര്‍ന്ന പ്രമേഹവും രക്തസമ്മര്‍ദ്ദവും ബിജുവിനെ അലട്ടിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്ന അദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.
നിലവില്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമാണ് ബിജു. എസ്.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ