യുവജനങ്ങള്‍ക്ക് വേണ്ടത് തൊഴില്‍, സര്‍ക്കാര്‍ നല്‍കുന്നതോ പൊള്ളയായ വാഗ്ദാനം; തൊഴിലിനു വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ ആവശ്യമെന്ന് പ്രിയങ്കാ ഗാന്ധി
national news
യുവജനങ്ങള്‍ക്ക് വേണ്ടത് തൊഴില്‍, സര്‍ക്കാര്‍ നല്‍കുന്നതോ പൊള്ളയായ വാഗ്ദാനം; തൊഴിലിനു വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ ആവശ്യമെന്ന് പ്രിയങ്കാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th September 2020, 11:12 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാജ്യത്തെ യുവജനങ്ങള്‍ക്കാവശ്യം തൊഴിലാണെന്നും എന്നാല്‍ സര്‍ക്കാര്‍ ചെയ്യുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ യുവജനതയ്ക്ക് തൊഴില്‍ ആവശ്യമാണെന്ന് പറഞ്ഞ പ്രിയങ്കാ മരവിച്ചുകിടക്കുന്ന റിക്രൂട്ട്മെന്റുകള്‍, പരീക്ഷകള്‍ക്കുള്ള തീയതികള്‍, പുതിയ ജോലികള്‍ക്കുള്ള അറിയിപ്പുകള്‍, ശരിയായ നിയമന പ്രക്രിയ, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയാണ് ആവശ്യമെന്നും പറഞ്ഞു.

ഇന്ത്യയിലെ യുവജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്നും യുവജനതയെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടി യുവജനത അവരുടെ ശബ്ദം ഉയര്‍ത്തുകയാണെന്നും അവര്‍ പറഞ്ഞു.

” തൊഴിലിനു വേണ്ടിയുള്ള യുവജനതയുടെ പോരാട്ടത്തിന് ഇന്ന് നമ്മള്‍ പിന്തുണ നല്‍കേണ്ടത് ആവശ്യമാണ്,” പ്രിയങ്ക പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം 2020-2021 എപ്രില്‍-ജൂണ്‍ പാദത്തില്‍ 23.9ശതമാനമായി ചുരുങ്ങിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ കണക്കുകള്‍ പുറത്തു വന്നിരുന്നു.

കൊറോണ് വൈറസ് പകര്‍ച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ലോക്ക്ഡൗണ്‍ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തെ പ്രതികൂലമായി ബാധിച്ചതിനാലാണ് ജി.ഡി.പി വളര്‍ച്ച നെഗറ്റീവിലേക്കെത്തിയതെന്നായിരുന്നു എന്‍.എസ്.ഒ വ്യക്തമാക്കിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

 

Youth wants employment, govt giving them ‘hollow speeches’: Priyanka Gandhi