| Friday, 27th March 2020, 8:32 am

മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. കുളത്തരവീട്ടില്‍ സനോജാണ് ആത്മഹത്യ ചെയ്തത്.

മദ്യം കിട്ടാത്തതില്‍ ഇയാള്‍ മാനസികമായ പ്രയാസത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചുപൂട്ടിയിരുന്നു. മദ്യത്തിന് ആസക്തിയുള്ളവര്‍ അതില്‍ നിന്ന് പിന്‍മാറുകയാണ് വേണ്ടതെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. അതിനായി ആവശ്യമെങ്കില്‍ ഡീ അഡിക്ഷന്‍ സെന്ററുകളടക്കം വര്‍ധിപ്പിക്കുമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

മദ്യവില്‍പ്പന ശാലകള്‍ അടച്ച പശ്ചാത്തലത്തില്‍ അനധികൃത, വ്യാജ മദ്യ വില്‍പ്പനയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും തടയുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ബുധനാഴ്ചയാണ് ബിവറേജ് ഔട്ട്ലെറ്റുകള്‍ അടച്ചൂപൂട്ടിയത്. രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സംസ്ഥാനത്തെ മുഴുവന്‍ ബിവറേജ് ഔട്ട്ലറ്റുകളും അടച്ചുപൂട്ടിയത്. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

WATCH  THIS VIDEO:

We use cookies to give you the best possible experience. Learn more