| Monday, 5th April 2021, 8:13 am

പെണ്‍വാണിഭം ആരോപിച്ച് ബഹളം വെച്ച യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി; എഴുപതോളം മുറിവുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കരമനയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വലിയശാല മൈലാടിക്കടവ് പാലത്തിന് സമീപം തുണ്ടില്‍ വീട്ടില്‍ വൈശാഖ് ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍വാണിഭം നടക്കുന്നതായി ആരോപിച്ച് അപ്പാര്‍ട്ട്‌മെന്റില്‍ എത്തി ബഹളം വെച്ച വൈശാഖിനെ പ്രതികള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വൈശാഖിന്റെ ശരീരത്തില്‍ എഴുപതോളം മുറിവുകളുണ്ട്.

സ്‌ക്രൂഡ്രൈവര്‍ പോലുള്ള ആയുധം കൊണ്ട് നെഞ്ചിലും വയറ്റിലുമെല്ലാം മുറിവേല്‍പ്പിച്ച ശേഷം ബാല്‍ക്കണിയിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

സംഭവ സമയത്ത് രണ്ട് യുവതികളും നാല് പുരുഷന്മാരും അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. അപ്പാര്‍ട്ട്‌മെന്റ് മാനേജരാണ് മൃതദേഹം ആദ്യം കണ്ടത്.

പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും തിങ്കളാഴ്ച രാവിടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Youth stabbed to death in Thiruvananthapuram

Latest Stories

We use cookies to give you the best possible experience. Learn more