പാലക്കാട്: അട്ടപ്പാടിയില്‍ നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചത് കൊവിഡ് ബാധിച്ചല്ലെന്ന് പാലക്കാട് ഡി.എം.ഒ. മരിച്ചയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്നും ഡി.എം.ഒ സ്ഥിരീകരിച്ചു.
ഷോളയൂര്‍ വരംഗപാടി സ്വദേശി കാര്‍ത്തിക് ആണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് ഏപ്രില്‍ 29 നാണ് കാര്‍ത്തിക് എത്തിയത്. കാട്ടിലൂടെ നടന്ന് ഷോളയൂരിലെ ഊരിലെത്തിയ ഇദ്ദേഹത്തോട് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
രണ്ട് ദിവസം മുന്‍പ് പനിയും വയറുവേദയും അനുഭവപ്പെട്ട കാര്‍ത്തിക് കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പെരുന്തല്‍ മണ്ണ ഇ.എം.എസ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടെവെച്ചൊന്നും കൊവിഡ് പരിശോധന നടത്തിയിരുന്നില്ല.
ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കാര്‍ത്തിക് മരിച്ചത്. മരണശേഷമാണ് കാര്‍ത്തികിന്റെ സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്ക്ക് അയച്ചത്. തുടര്‍ന്നാണ് ഫലം നെഗറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.