ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ കരസേന നടത്തിയ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്തത് രണ്ടായിരത്തിലേറെ കശ്മീരി യുവാക്കള്‍. ഇന്ത്യന്‍ വ്യോമസേന വിംങ് കമാന്റര്‍ അഭിനന്ദന്‍ പാക്കിസ്ഥാന്‍ പിടിയിലായതിന് ശേഷം തിരിച്ചെത്തിയത്
യുവാക്കള്‍ക്ക് ആര്‍മിയില്‍ ചേരാന്‍ വലിയ പ്രതീക്ഷയും പ്രചോദനവും നല്‍കുന്നുവെന്നായിരുന്ന് റിക്രൂട്ട്‌മെന്റിനെത്തിയ യുവാക്കള്‍ പറയുന്നു.
“ഞാന്‍ രാജ്യത്തെയും എന്റെ കുടുംബത്തെയും സേവിക്കുന്നതിന് വേണ്ടി ആര്‍മിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നു. വ്യോമ സേന വിംങ് കമാന്റര്‍ അഭിനന്ദന്റെ തിരിച്ചുവരവ് ഇന്ത്യയിലെ യുവാക്കള്‍ക്ക് പ്രതീക്ഷയും ആര്‍മിയില്‍ ചേരാനുള്ള പ്രചോദനവും നല്‍കുന്നതാണ്.” റിക്രൂട്ട്‌മെന്റിനെത്തിയ യുവാവ് മുബഷീര്‍ അലി എ.എന്‍.ഐയോട് പറഞ്ഞു.
റിക്രൂട്ട്‌മെന്റിനെത്തിയ മറ്റൊരു യുവാവ് രോഹിത് സിംഗ് പറഞ്ഞത് താന്‍ അഭിനന്ദന്റെ പാത പിന്‍തുടരാന്‍ ആഗ്രഹിക്കുന്ന ആളാണെന്നായിരുന്നു.
“ഞാന്‍ അഭിന്ദന്റെ പാത പിന്‍തുടരാന്‍ ആഗ്രഹിക്കുന്നു. എല്ലാ യുവാക്കള്‍ക്കും അഭിനന്ദനെപോലെ ആവാനാണ് ആഗ്രഹം.” രോഹിത് സിംഗ് പറഞ്ഞു.
ഇന്ന് അവിടെ തന്നെ നടന്ന മറ്റൊരു ചടങ്ങില്‍ 152 കശ്മീരി യുവാക്കള്‍ സുരക്ഷാ സേനയുടെ ഭാഗമായി. ഇവരുടെ പാസിങ് ഔട്ട് പരേഡില്‍ ലഫ്റ്റനനന്റ് ജനറല്‍ കന്‍വാല്‍ ജീത് സിങ് ദില്ലന്റെ വാക്കുകളും ഏറെ ശ്രദ്ധേയമായിരുന്നു.
“ജമ്മു കശ്മീരിലെ യുവാക്കളുടെ അമ്മമാരോടാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ ഭീകര പ്രവര്‍ത്തനത്തിലേക്കുള്ള വഴിയില്‍ നിന്നും തടയൂ…, പകരം ഇന്ത്യന്‍ സേനയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ അവരെ പ്രേരിപ്പിക്കൂ…, അവരുടെ സുരക്ഷ ഈ സേന ഉറപ്പു നല്‍കുന്നു.” എന്നായിരുന്നു അദ്ദേഹത്തം പറഞ്ഞത്.