|

പത്തനംതിട്ടയില്‍ യുവാവിനെ മര്‍ദ്ദിച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പത്തനംതിട്ടയില്‍ കോന്നിയില്‍ ഒരാള്‍ മര്‍ദ്ദനമേറ്റ് മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

കോന്നി അരുവാപ്പുറത്ത് സുരേഷ് കുമാറാണ് (41) ആണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനമേറ്റ് റോഡില്‍ കിടന്ന ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

സുരേഷിന്റെ സുഹൃത്തായിരുന്ന ബിപിന്‍ ചന്ദ്രന്‍ എന്നയാളാണ് കൃത്യത്തിനു പിന്നിലെന്നാണ് കോന്നി പൊലീസ് പറയുന്നത്. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും കോന്നി പൊലീസ് ഡൂള്‍ന്യൂസിനോടു പറഞ്ഞു.

പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. എത്രയും പെട്ടെന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Also Read:രാഷ്ട്രപതിക്ക് ബോംബ് ഭീഷണി; തൃശൂരില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍

മരണകാരണം മര്‍ദ്ദനത്തെത്തുടര്‍ന്നുള്ള രക്തസ്രാവമാണെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Latest Stories