മലപ്പുറം: മലപ്പുറത്ത് മുസ്‌ലിം ലീഗ് നേതാക്കളെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പൂട്ടിയിട്ടത്.
യൂത്ത് ലീഗ് നേതാവിനെ അവഗണിച്ചെന്ന പരാതിയെ തുടര്‍ന്നാണ് ലീഗിന്റെ പ്രാദേശിക നേതാക്കളെ ലീഗ് ഓഫീസിലിട്ട് പൂട്ടിയത്. പഞ്ചായത്തംഗം അനീസിനെ മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കണമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം.
മക്കരപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കോയ രണ്ട് മാസം മുമ്പാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തുടര്‍ന്ന് സുഹറാബിയ്ക്കായിരുന്നു പഞ്ചായത്തിന്റെ ചുമതല നല്‍കിയിരുന്നു. ഇവരെ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ആക്കാനുള്ള ലീഗ് പ്രദേശിക നേതൃത്വത്തിന്റെ തീരു മാനത്തിനെതിരെയാണ് യൂത്ത് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
സംവരണത്തില്‍ നിരവധി മുസ്‌ലിം സ്ത്രീകള്‍ നിലവില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ജനറല്‍ കാറ്റഗറയില്‍പ്പെടുന്ന പഞ്ചായത്തില്‍ കൂടി ഒരു വനിതയെ പ്രസിഡന്റ് ആക്കേണ്ടതില്ലെന്നാണ് യൂത്ത് ലീഗിന്റെ നിലപാട്.