| Sunday, 7th November 2021, 10:40 am

പൗരത്വ സമരത്തില്‍ പങ്കെടുത്തിന് കേസുള്ളവരുടെ പിഴയടയ്ക്കാന്‍ 20 രൂപ ചലഞ്ചുമായി യൂത്ത് ലീഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൗരത്വ പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധവുമായി യൂത്ത് ലീഗ്. സംസ്ഥാനത്തുടനീളം 20 രൂപ ചലഞ്ച് സമരം നടത്തിയാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം.

കേസില്‍ പിഴയടക്കാനുള്ള പണം പൊതുജനങ്ങളില്‍ നിന്നും സമാഹരിക്കുകയാണ് ലക്ഷ്യം. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് 20 രൂപ ചലഞ്ച് നടക്കുന്നത്.

ബംഗാളിലും തമിഴ്‌നാട്ടിലും പൗരത്വ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിച്ചിട്ടും കേരളത്തില്‍ പിന്‍വലിക്കുന്നില്ലെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.

‘സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് നയത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കുക എന്നതാണ് ലക്ഷ്യം. മന്ത്രിമാര്‍ക്ക് മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിച്ചിട്ടും പൗരത്വ സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കുന്നില്ല,’ യൂത്ത് ലീഗ് പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായിരുന്നു കേരള സര്‍ക്കാരെന്നും യൂത്ത് ലീഗ് നേതാക്കള്‍ പരിഹസിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Youth League 20 RS Challenge CAA Protest

Latest Stories

We use cookies to give you the best possible experience. Learn more