വാരാണസിയില്‍ പുരാതന ക്ഷേത്രനഗരമായ കബീര്‍ നഗറില്‍ ഡിസംബര്‍ 22ന് ഉച്ചയോടെയായിരുന്നു സംഭവം. പുരാതന കെട്ടിടങ്ങള്‍ നവീകരിക്കുന്നത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
വാരാണസി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പൊതുചടങ്ങില്‍ നോട്ടുനിരോധനത്തെയും മോദിയെയും വിമര്‍ശിക്കുന്ന നോട്ടീസ് വിതരണം ചെയ്ത് യുവാവ്. അഭിനവ് ത്രിപതി എന്ന യുവാവാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നത്.
വാരാണസിയില്‍ പുരാതന ക്ഷേത്രനഗരമായ കബീര്‍ നഗറില്‍ ഡിസംബര്‍ 22ന് ഉച്ചയോടെയായിരുന്നു സംഭവം. പുരാതന കെട്ടിടങ്ങള്‍ നവീകരിക്കുന്നത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. റോഡിന് ഇരുവശത്തായി നൂറോളം ആളുകള്‍ കൂടിനില്‍ക്കുന്നുണ്ടായിരുന്നു. മഫ്‌ളര്‍ ധരിച്ചെത്തിയ 20 വയസ് പ്രായം തോന്നുന്ന ഈ യുവാവ് ഇവര്‍ക്കിടയിലേക്ക് നോട്ടീസ് വിതരണം ചെയ്യുകയായിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. അഭിനവ് ത്രിപതി, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നാണ് നോട്ടീസില്‍ കുറിച്ചിരിക്കുന്നത്.
കാശിയില്‍ ഞങ്ങള്‍ നിങ്ങളെ എതിര്‍ക്കുന്നു എന്നാണ് നോട്ടീസില്‍ ത്രിപതി പറയുന്നത്. അതിനൊപ്പം ചില ചോദ്യങ്ങളും ഉയര്‍ത്തുന്നു.
1 ക്യൂവില്‍ നില്‍ക്കുന്ന പാവപ്പെട്ട കാശിക്കാരെ ദ്രോഹിക്കുന്നവര്‍ക്കെതിരെ എതിരെ എന്ത് നടപടിയെടുക്കും?
2. ക്ഷേത്രങ്ങളും പള്ളികളും, ഗുരുദ്വാരകളും നിയന്ത്രിക്കുന്ന ക്രിമിനലുകള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?
3 ബെനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് അഴിമതിക്കാരെ എന്തിന് നിയമിക്കുന്നു?
4 കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും യുവാക്കള്‍ക്ക് തൊഴിലില്ലാത്തത് എന്തുകൊണ്ട്? തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്.
ഈ ലഘുലേഖയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ലഘുലേഖ വിതരണം ചെയ്ത ധീരനെത്തേടി നടക്കുകയാണ് സോഷ്യല്‍ മീഡിയ
Must Read:മോദിയ്ക്ക് കോഴ നല്‍കിയെന്ന രേഖകളുടെ ആധികാരികത ശരിവെച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്