തിരുവനന്തപുരം: ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരുന്നയാള്‍ തൂങ്ങിമരിച്ച നിലയില്‍. മൊബൈല്‍ മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തയാളെയാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കിഴക്കേകോട്ടയില്‍ നിന്നും മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ അന്‍സാരി എന്നയാളെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഫോര്‍ട്ട് സി.ഐ ഉള്‍പ്പടെ ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതി സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ് ബാത്‌റൂമില്‍ പോകണമെന്ന് ആവശ്യപ്പെട്ടു.
കുറേ സമയം കഴിഞ്ഞും ഇയാളെ പുറത്തേക്ക് കാണാതായതോടെ പൊലീസ് കതക് തകര്‍ത്ത് അകത്ത് കയറി. അപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്.
മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. തുടര്‍നടപടികളും മൃതദേഹ പരിശോധനയും ഇന്ന് നടക്കും.
പ്രതിയെ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് കസ്റ്റഡിയിലെടുത്തിരുന്നത്. രണ്ട് ഹോം ഗാര്‍ഡുകളെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കസ്റ്റഡിയിലെടുത്തെങ്കിലും പരാതിക്കാരന്‍ എത്താത്തതിനാല്‍ അന്‍സാരിക്കെതിരെ കേസെടുത്തിരുന്നില്ലെന്നും ഫോര്‍ട്ട് പൊലീസ് അറിയിച്ചു
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: youth died in police custody