[] തുര്‍ക്കി: പോലീസുമായി ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ ഇരുപത്തിയൊന്‍പത് വയസ്സുകാരന്‍ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു. തന്റെ ആഗ്രഹങ്ങള്‍ക്കു വിരുദ്ധമായി ഭാര്യ രണ്ടാമതും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിനാണ് ഈ ക്രൂരകൃത്യം. തുര്‍ക്കയിലെ ദിയാര്‍കബീറിലാണ് സംഭവം.
രണ്ടാമതും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതിന് പ്രതികാരം തീര്‍ക്കാന്‍ ഇയാള്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയുടെ കഴുത്തിന് മുകളില്‍ താടിക്കടിയിലായി വൈത്യുദി പ്രവഹിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് കേബിള്‍ പിടിപ്പിക്കുകയും തുടര്‍ന്ന് ഫോണില്‍ പോലീസിനെ വിളിക്കുകയുമായിരുന്നു:
ഞാന്‍: ഒരാളെ കൊന്നിരിക്കുന്നു, ഇയാള്‍ പോലീസ് ഓഫീസറോട് പറഞ്ഞു.
പോലീസ്: താങ്കള്‍ ആരെയാണ് കൊന്നത്?
യുവാവ്: ഞാന്‍ എന്റെ ഭാര്യയെ ഇപ്പോള്‍ കൊന്നുകൊണ്ടിരിക്കുകയാണ്.
പോലീസ്: നിങ്ങള്‍ അവരെ കൊന്നോ അതോ കൊന്നുകൊണ്ടിരിക്കുകയാണോ?
യുവാവ്: അവള്‍ ഇപ്പോഴും മരിച്ചിട്ടില്ല, കൊലപാതകം തെറ്റല്ലെങ്കില്‍ ഞാന്‍ അവളെ കൊല്ലുകയാണ്.
പോലീസ്: നിങ്ങള്‍ക്ക് ഭാര്യയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ?
യുവാവ്: ഞാന്‍ നിങ്ങളോട് പറയുന്നത് എന്റെ ഭാര്യയെ ഞാന്‍ കൊന്നുവെന്നാണ്, പക്ഷെ നിങ്ങള്‍ ചോദിക്കുന്നത് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നാണ്.
പ്രാണവേദന കൊണ്ട് പിടയുന്നനതിനാല്‍ ഞാന്‍ അവളുടെ വായ പൊത്തിപ്പിടിച്ചിരിക്കുയാണ്.
പോലീസ്: ശരി കാത്തിരിക്കുക. ഞാന്‍ ഒരു യൂനിറ്റിനെ അങ്ങോട്ട് അയക്കുന്നു.
ഒരു പ്രാദേശിക ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് 4 വയസ്സുകാരിയായ ഒരു പെണ്‍കുട്ടി കൂടിയുണ്ട്. മികച്ച പ്രതികരണ ശേഷിയും കൃത്യത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ കഴിയുകയും ചെയ്യുന്ന പോലീസുകാരനോടാണ് പ്രതി സംസാരിച്ചിരുന്നതെങ്കില്‍ യുവതി ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. താന്‍ കൊല നടത്തിയതായി പ്രതി കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ട്.