തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കാനെത്തിയ പി.സി ജോര്‍ജിന്റെ ഷാള്‍ നിരസിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.
ഇന്ന് രാവിലെ സെക്രട്ടേറിയറ്റിനു മുന്നിലെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലിലെത്തിയ പി.സി.ജോര്‍ജിന് അപ്രതീക്ഷിതമായ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഷാള്‍ അണിയിക്കാനുള്ള ശ്രമം റിജില്‍ മാക്കുറ്റി പരസ്യമായി നിരസിക്കുകയായിരുന്നു. എങ്കിലും യൂത്ത് കോണ്‍ഗ്രസിനെ അഭിനന്ദിച്ചും പിണറായി വിജയനെ വിമര്‍ശിച്ചുമാണ് ജോര്‍ജ് മടങ്ങിയത്.
സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ കാണാനെത്തിയതായിരുന്നു പി.സി.ജോര്‍ജ്. ആദ്യം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സമരപന്തലില്‍ എത്തുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് സര്‍ക്കാരിനെയും ഡി.വൈ.എഫ്.ഐയെയും വിമര്‍ശിച്ചും യൂത്ത് കോണ്‍ഗ്രസിനെ പുകഴ്ത്തിയും പ്രസംഗം നടത്തി. അതിന് ശേഷമായിരുന്നു നിരാഹാരം കിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ആദരിക്കാനായി പൊന്നാടയുമായി ചെന്നത്.
നിരാഹാരം കിടക്കുന്ന റിയാസ് മുക്കോളിയും എന്‍.എസ്. നുസൂറും ജോര്‍ജ്ജിന്റഎ ഷാള്‍ സ്വീകരിച്ചെങ്കിലും റിജില്‍ മാക്കുറ്റി രാഷ്ട്രീയ വിയോജിപ്പ് പരസ്യമാക്കി നിരസിച്ചു. എനിക്ക് അതില്‍ താത്പര്യമില്ലെന്ന് പറഞ്ഞാണ് അദ്ദേഹം ഷാള്‍ സ്വീകരിക്കുന്നത് നിരസിച്ചത്.
ഇതോടെ വേണ്ടങ്കില്‍ വേണ്ട എന്ന് പ്രതികരിച്ച് ജോര്‍ജ് അടുത്തയാളെ ഷാള്‍ അണിയിച്ച് സമരപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക