പി.ജെ കുര്യന് ബി.ജെ.പിയില്‍ ചേര്‍ന്നൂകൂടേയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
Daily News
പി.ജെ കുര്യന് ബി.ജെ.പിയില്‍ ചേര്‍ന്നൂകൂടേയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th September 2016, 8:46 am

അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് കുര്യന്‍ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി.ജി സുനിലിന്റെ പോസ്റ്റ്.


കൊച്ചി: രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ജെ കുര്യന് ബി.ജെ.പിയില്‍ ചേര്‍ന്നുകൂടേ എന്ന ചോദ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് കുര്യന്‍ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ടി.ജി സുനിലിന്റെ പോസ്റ്റ്.


Must Read: ഇരുണ്ടനിറത്തോടുള്ള വിദ്വേഷം ജാതിബോധത്തില്‍ നിന്നുവരുന്നത്; അതൊരിക്കലും കോമഡിയല്ല: കോമഡി ഷോയില്‍ നേരിട്ട അവഹേളത്തെക്കുറിച്ച് തനിഷ്ട ചാറ്റര്‍ജി


ബഹുമാന്യ സാറേ അങ്ങേക്ക് ഒന്ന് ബിജെപിയില്‍ ചേര്‍ന്നു കൂടെയെന്ന് ചോദിക്കുന്ന പോസ്റ്റില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി അങ്ങ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു വലിയ ബാധ്യതയും അപമാനവുമാണെന്നും ടി.ജി സുനില്‍ കൂട്ടിച്ചേര്‍ക്കുന്നു.

കുറുക്കുവഴികളിലൂടെയും കുതന്ത്രങ്ങളിലൂടെയും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന അങ്ങ് കേരളത്തില്‍ വരുമ്പോള്‍ സ്വയം കല്‍പ്പിക്കപ്പെടുന്ന സീനിയര്‍ നേതാവ് പദവിയും കുര്യന്‍ സാര്‍ വിളിയും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും ഒരു ഗുണവും ഇല്ലെന്ന് മാത്രമല്ല വലിയ അപമാനമാണെന്നും സുനില്‍ ആരോപിക്കുന്നു.

സംഘ പരിവാര്‍ സംഘടനകളെയും ശശികലയെയും കുമ്മനത്തെയും കടത്തിവെട്ടി, ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനെയും വെള്ളാപ്പള്ളിയെയും സാക്ഷി നിര്‍ത്തി അമൃതാനന്ദമയിക്ക് ഭാരതരത്‌നം നല്‍കണമെന്ന് അങ്ങ് ആവശ്യപ്പെട്ടപ്പോള്‍ സാക്ഷാല്‍ ദല്ലാള്‍ നന്ദകുമാര്‍ വരെ നാണിച്ചു പോയി.


പ്രിയപ്പെട്ട സാര്‍ കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും അങ്ങയെ കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഈശ്വരനെയോര്‍ത്തെങ്കിലും മഹത്തായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി സര്‍വ്വോപരി മാന്യമായ ജനാധിപത്യ സംസ്ഥാപനത്തിന് വേണ്ടിയെങ്കിലും ദയവ്‌ചെയ്ത് അങ്ങ് പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് അപേക്ഷിച്ചാണ് ടി.ജി സുനിലിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസം കൊല്ലം വള്ളിക്കാവില്‍ അമൃതാന്ദമയിയുടെ 63-മത് പിറന്നാള്‍ ആഘോഷത്തില്‍ സംസാരിക്കവെയാണ് അമൃതാനന്ദമയിക്ക് ഭാരതരത്‌ന നല്‍കണമെമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അഭിപ്രായപ്പെട്ടത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നല്‍കുന്ന സംഭാവന പരിഗണിച്ച് അമൃതാനന്ദമയിക്ക് ഭാരതരത്‌ന നല്‍കണമെന്നായിരുന്നു കുര്യന്റെ അഭിപ്രായം. ഇക്കാര്യം താന്‍ പ്രധാനമന്ത്രിയെ കണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.