തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമകേസില്‍ കെ.എസ്. ശബരിനാഥിന്റെ അറസ്റ്റ് ചെയ്ത നടപടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരത്ത് റോഡ് ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രി ഭീരുവായതതുകൊണ്ടാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു.
പിണറായിയെ കരിങ്കൊടി കാണിച്ചാല്‍ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
‘യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരിനാഥന്റെ അറസ്റ്റ് പിണറായി പോലീസ് രേഖപ്പെടുത്തി….
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ പോലെ സഹപാഠിയെ കൊല്ലാന്‍ ശ്രമിച്ചതിനല്ല…
പിന്നെ എന്തിനാണെന്നറിയുമോ?
സ്വര്‍ണക്കടത്ത് കേസില്‍ പിണറായിയെ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്തത്രേ…
പിണറായിയെ കരിങ്കൊടി കാണിച്ചാല്‍ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുമെങ്കില്‍ കേരളത്തിലെ ജയിലുകള്‍ പോരാതെ വരുമല്ലോ….
സമര നേതൃത്വം,’ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു
ശബരിനാഥിനെതിരെയുള്ള നീക്കം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് എം.പി. ഹൈബി ഈഡന്‍ പറഞ്ഞു. ഇ.പി. ജയരാജന്റെ വിമാനയാത്രാ വിലക്ക് മറച്ചുവെയ്ക്കാനുള്ള ഇടതു മുന്നണിയുടെ ഗൂഢാലോചനയുടെ ഭാഗമായ നടപടി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
വിമാനം പറത്തിയ പൈലറ്റിനേയും കൂടി അറസ്റ്റ് ചെയ്യണമെന്നാണ് എന്റെയൊരു ഇത്. ഗൂഢാലോചനയില്‍ അയാള്‍ക്കും പങ്ക് കാണും എന്നാണ് കോണ്‍ഗ്രസ് നേതാവ് എസ്.എസ്.ലാല്‍ വിഷയത്തില്‍ പ്രതികരിച്ചത്.
വിമാനത്തില്‍വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ കെ.എസ്. ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്.
അറസ്റ്റ് രേഖപ്പെടുത്തിയ സമയവും രേഖകളും ഹാജരാക്കാന്‍ കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. ഹര്‍ജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 10.50 നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
CONTENT HIGHLIGHTS: Youth Congress protests after Sabaranath’s arrest