പാലക്കാട് ബ്രൂവറി ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ കൊടികുത്തി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
Kerala News
പാലക്കാട് ബ്രൂവറി ഫാക്ടറി സ്ഥാപിക്കുന്നതിനെതിരെ കൊടികുത്തി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 19, 06:23 am
Sunday, 19th January 2025, 11:53 am

പാലക്കാട്: എലപ്പുള്ളിയില്‍ സ്ഥാപിക്കാന്‍ പോകുന്ന ബ്രൂവറി ഫാക്ടറിക്കെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോണ്‍ഗ്രസ്. പദ്ധതി പ്രദേശത്ത് കോണ്‍ഗ്രസ് കൊടി നാട്ടി പ്രതിഷേധിച്ചു. വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പദ്ധതി പ്രദേശത്തെ കുടിവെള്ളം മുട്ടിക്കുമെന്നുന്നയിച്ചാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികളെ അണിനിരത്തിക്കൊണ്ടാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിത്.

പദ്ധതിക്ക് അനുമതി നല്‍കിയ മന്ത്രിസഭ യോഗത്തിന്റെ തീരുമാനത്തിനെതിരെ നാളെ പഞ്ചായത്ത് അടിയന്തിര യോഗം ചേരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരും ദിവസങ്ങളില്‍ പദ്ധതിക്കെതിരെ വന്‍സമരപരിപാടികളുമായി രംഗത്തെത്തുമെന്നും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

ബ്രൂവറി പദ്ധതി വരുന്നതിലൂടെ ഭൂഗര്‍ഭ ജലത്തിന് കുറവുണ്ടാവുമെന്നും പ്രദേശത്തെ കൂടുതല്‍ വരള്‍ച്ചയിലേക്ക് നയിക്കുമെന്നും പ്രദേശവാസികളും കോണ്‍ഗ്രസ് നേതാക്കളും ആശങ്കപ്പെടുന്നു.

ജലക്ഷാമം നേരിടുന്ന പ്രദേശമാണിതെന്നും ഇനിയൊരു പദ്ധതി കൂടെ വന്നാല്‍ തങ്ങള്‍ക്ക് ജലക്ഷാമം നേരിടുമെന്നും വലിയ തോതില്‍  ബുദ്ധമുട്ടുണ്ടാക്കുമെന്നും ജനങ്ങള്‍ പറയുന്നു.

Updating…

Content Highlight: Youth Congress protested against the establishment of Palakkad Brewery by raising flags