ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് അകത്തിട്ടാല്‍ കേരളം രക്ഷപ്പെടും; 'തന്റേടമുണ്ടോ ഇരട്ടചങ്കന്': റിജില്‍ മാക്കുറ്റി
Kerala News
ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് അകത്തിട്ടാല്‍ കേരളം രക്ഷപ്പെടും; 'തന്റേടമുണ്ടോ ഇരട്ടചങ്കന്': റിജില്‍ മാക്കുറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd November 2021, 5:34 pm

തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ത്തി മുന്നോട്ടുപോകുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനും എതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി.

കേരളം രക്ഷപ്പൈടാന്‍ ചെയ്യേണ്ട കാര്യം എന്ന് എഴുതി റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു. ‘ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടും.അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ?’ കെ.സുരേന്ദ്രന്റേയും പി.സി. ജോര്‍ജിന്റേയും ചിത്രം പങ്കുവെച്ച് റിജില്‍ കുറിച്ചു.

ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ത്തി മുന്നോട്ടുപോകുന്ന ബി.ജെ.പി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും സി.പി.ഐഎമ്മും രംഗത്തുവന്നിരുന്നു.
ഹലാല്‍ ഹോട്ടലുകള്‍ വഴി നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നതായി കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

‘ഹലാല്‍ ഹോട്ടലുകള്‍ എന്ന് പറഞ്ഞ് നമ്മുടെ നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. മൊയ്‌ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പം,’ എന്നന്നുമാണ് സുരേന്ദ്രന്‍ പറിഞ്ഞിരുന്നത്.

മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് വിഷയത്തില്‍ നടത്തിയ പ്രതികരണവും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഭക്ഷണത്തില്‍ തുപ്പുകയെന്നത് മുസ്ലിങ്ങള്‍ക്കിടയില്‍ നിര്‍ബന്ധകാര്യമെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. ഹലാല്‍ ഭക്ഷണമെന്നത് വര്‍ഗീയതയാണ് എന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ഖത്തീബ് വന്ന് മന്ത്രിച്ചൂതി ദേഹം മുഴുവന്‍ തുപ്പിയെന്നും കുളിച്ചാണ് പുറത്തിറങ്ങിയതെന്നും ജോര്‍ജ് പറഞ്ഞു.

സംഭവത്തില്‍ ബി.ജെ.പി. നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വേറിട്ട് അഭിപ്രായം പറഞ്ഞ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഒടുവില്‍ പോസ്റ്റ് മുക്കിയതും ചര്‍ച്ചയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Youth Congress leader Rijl Makkuti  slammed P.C. George  and BJP state president K. Surendran