കോണ്‍ഗ്രസ് ഹൈക്കമാന്റ് ഈ അടുത്തയിടെ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനം. നീലക്കുറിഞ്ഞി പൂക്കുന്ന പോലെയുള്ള ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ വന്നിട്ടുള്ളവരെല്ലാം മെച്ചപ്പെട്ടവര്‍ തന്നെയാണ്.
തിരവവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. ആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബഹുമാന്യനായ നേതാവ് ഉമ്മന്‍ചാണ്ടിക്ക് ഒരു തുറന്ന കത്ത് എന്നു തുടങ്ങുന്നതാണ് പോസ്റ്റ്.
Also read ഇന്ത്യന്‍ ക്രിക്കറ്റിനിത് മറ്റൊരു യുഗാന്ത്യം
കോണ്‍ഗ്രസ്സ് രാഷ്ട്രീയകാര്യ സമിതിയില്‍ പങ്കെടുക്കണമെന്നും അല്ലാത്തപക്ഷം അതൊരു രാഷ്ട്രീയ മണ്ടത്തരമാകും എന്നും പറയുന്ന മഹേഷ് അല്ലാത്ത പക്ഷം ഉമ്മന്‍ ചാണ്ടി മറ്റു താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്ന വ്യാഖ്യാനമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ബാഹുമാന്യനായ നേതാവ് ഉമ്മന്‍ചാണ്ടി അവര്‍കള്‍ക്ക് ഒരു തുറന്ന കത്ത്…..
ബഹുമാനപ്പെട്ട നേതാവ് ഉമ്മന്‍ചാണ്ടി അവര്‍കള്‍, പതിനാലാം തീയതി നടക്കുന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ അങ്ങ് പങ്കെടുക്കണം എന്ന് ആവശ്യപ്പെടുകയാണ്. പങ്കെടുക്കാതെ ഇരിക്കുന്നത് അങ്ങയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരവും, അങ്ങേയ്ക്ക് പാര്‍ട്ടിയേക്കാള്‍ മറ്റ് താല്പര്യങ്ങള്‍ക്കാണ് മുന്‍ഗണന എന്ന വാഖ്യാനവും ഉണ്ടാകും. അങ്ങ് അഞ്ച് വര്‍ഷം മുഖ്യമന്ത്രി ആയി ഇരുന്ന ഭരണത്തില്‍ പാര്‍ട്ടിയ്ക്കും, മുന്നണിയ്ക്കും ക്ഷീണം ഉണ്ടാക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളോ, പ്രവര്‍ത്തകരോ അങ്ങയെയോ, സര്‍ക്കാരിനെയോ പിന്നില്‍ നിന്ന് കുത്തുകയോ, കുറ്റപ്പെടുത്തുകയോ ചെയ്തില്ല. തിരഞ്ഞെടുപ്പിന് ശേഷം പരാജയത്തിന്റെ പേരിലും മൂന്ന് നേതാക്കന്മാരെയും ആരും പഴി പറഞ്ഞില്ല. ഈ അവസരത്തില്‍ അങ്ങയുടെ തെളിഞ്ഞ മനസ്സും, നേതൃത്വവും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു..
കോണ്‍ഗ്രസ് ഹൈക്കമാന്റ് ഈ അടുത്തയിടെ എടുത്ത ഏറ്റവും നല്ല തീരുമാനങ്ങളില്‍ ഒന്നാണ് കേരളത്തിലെ ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനം. നീലക്കുറിഞ്ഞി പൂക്കുന്ന പോലെയുള്ള ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തില്‍ വന്നിട്ടുള്ളവരെല്ലാം മെച്ചപ്പെട്ടവര്‍ തന്നെയാണ്. വി.എം.സുധീരനും, ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ആയി വര്‍ഷങ്ങളായി ബന്ധമുള്ളവര്‍ തന്നെ. കഴിവും, സ്വീകാര്യതയും അല്ല യോഗ്യത നിങ്ങള്‍ പേര് പറയുന്നത് മാത്രമാണ് യോഗ്യത എന്ന് നേതാക്കന്മാര്‍ ശഠിക്കുന്നത് നന്നല്ല എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.”
എന്നാല്‍ പോസ്റ്റ് വിവാദമായതോടെ സാധാരണ കോണ്‍ഗ്സ്സ് പ്രവര്‍ത്തകന്റെ വികരമായിരുന്നു എന്നു പറയുകയും പോസ്റ്റ് പിന്‍ വലിക്കുകയും ചെയ്തിട്ടുണ്ട്.