തൃശൂര്‍: ഹലാല്‍ വിവാദമുയത്തി സംഘപരിവാര്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നതിനിടെ ‘ഹലാല്‍ ഫുഡ് ഫെസ്റ്റുമായി’ യൂത്ത് കോണ്‍ഗ്രസ്. തൃശൂര്‍ കൈപ്പമംഗലം നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകര്‍.
‘ഭക്ഷണത്തില്‍ പോലും വര്‍ഗീയ വിഷം കലര്‍ത്തുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ… വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ..’ എന്ന മുദ്രാവാക്യവുമായാണ് കമ്മിറ്റി ഹലാല്‍ ഫുഡ് ഫെസ്റ്റ് നടത്തിയത്.
കൈപ്പമംഗലത്തെ എറിയാട് വെച്ചാണ് പരിപാടി നടത്തിയത്. ഡി.വൈ.എഫ്.ഐയുടെ ഫുഡ് ഫുഡ് സ്ട്രീറ്റ് സമരം നടക്കുന്നതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് സമരം എന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ ഹോട്ടലുകളിലുള്ള ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെയും ഹലാല്‍ ഭക്ഷണത്തിനെതിരെയും സംഘപരിവാര്‍ രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് സമരം.
ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമായിരുന്നു സംഘപരിവാറിന്റെ പ്രചാരണം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനടക്കം ഈ വാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നും അ
തുകൊണ്ട് എല്ലാവരും ഹലാല്‍ ഭക്ഷണശാലകള്‍ ഉപേക്ഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍ പറഞ്ഞത്.
സംഭവത്തില്‍ ബി.ജെ.പി. നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വേറിട്ട് അഭിപ്രായം പറഞ്ഞ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഒടുവില്‍ പോസ്റ്റ് മുക്കിയതും ചര്‍ച്ചയായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Youth Congress joins ‘Halal Food Fest’ as Sangh Parivar seeks communal polarization over Halal controversy