| Friday, 6th December 2019, 12:21 pm

ഹൈബിയും രമ്യയും ഷാഫിയും ശബരിനാഥും പട്ടികയില്‍; കെ.പി.സി.സിയെ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സിയുടെ എതിര്‍പ്പ് നിലനില്‍ക്കവേ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞടുപ്പിലേക്ക്. സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യരായവരുടെ പത്തംഗ പട്ടിക പുറത്തിറക്കി. എം.പിമാരായ ഹൈബി ഈഡന്‍ രമ്യാ ഹരിദാസ് എന്നിവരും എം.എല്‍എമാരായ ഷാഫി പറമ്പില്‍, ശബരിനാഥ് എന്നിവരും പട്ടികയിലുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനപ്രതിനിധികള്‍ വീണ്ടും യൂത്ത് കോണ്‍ഗ്രസിന്റെ ഭാരവാഹിത്വത്തിലേക്ക് വരുന്നതിനെതിരെ പരസ്യമായി നിലപാട് പ്രഖ്യാപിച്ച ആളാണ് ഹൈബി ഈഡന്‍. ഒരേ സമയം രണ്ട് പദവികള്‍ ഒരാള്‍ വഹിക്കാന്‍ പാടില്ലെന്ന പൊതു വികാരം സംഘടനയില്‍ ഉള്ളപ്പോള്‍ തന്നെയാണ് ഇങ്ങനെയാരു തീരുമാനവും. കെ.എസ്.യു മുന്‍ സംസ്ഥാന നേതാക്കളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിലും പ്രതിഷേധം ഉയരുന്നുണ്ട്.

അതേസമയം തെരഞ്ഞെടുപ്പ് നടത്തുമെന്ന ഉറച്ച തിരുമാനത്തില്‍ തന്നെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

പ്രവര്‍ത്തകരെ തമ്മില്‍തല്ലിക്കാനാവരുത് യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന തെരഞ്ഞെടുപ്പെന്ന് നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more