തിരുവനന്തപുരം: ബി.ജെ.പി നേതാവും വട്ടിയൂര്‍കാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ വി.വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍ ആണ് പരാതി നല്‍കിയത്.
രണ്ട് മണ്ഡലങ്ങളിലായി മൂന്നിടത്താണ് വി.വി രാജേഷിന് വോട്ടുള്ളത്. വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ രണ്ടിടത്തും നെടുമങ്ങാട് മണ്ഡലത്തില്‍ ഒരിടത്തുമാണ് രാജേഷിന് വോട്ടുള്ളത്.
ഇത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നെടുമങ്ങാട് മണ്ഡലത്തില്‍ വോട്ടുള്ളപ്പോള്‍ തന്നെ ഇക്കാര്യം മറച്ചുവെച്ച് വട്ടിയൂര്‍ക്കാവിലും പേര് ചേര്‍ക്കുകയായിരുന്നെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
നേരത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും വി.വി രാജേഷ് വോട്ട് മറച്ചുവെച്ചെന്നും പരാതിയില്‍ പറയുന്നു.
രാജേഷിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Youth Congress complaints against BJP candidate VV Rajesh