പിറവം: ജോസ് കെ മാണി എം.പിയ്ക്ക് കൂക്കിവിളിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. യു.ഡി.എഫിന്റെ പിറവം നിയോജക മണ്ഡലം കണ്‍വെഷനില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകീട്ട് പിറവം മാം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്‍വെഷനില്‍ ജോസ് കെ മാണി പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.
പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധവുമായി ഹാളിന് പുറത്തിറങ്ങിയ പ്രവര്‍ത്തകര്‍ പസംഗം കഴിഞ്ഞ് മടങ്ങുവാന്‍ തുടങ്ങിയ ജോസ് കെ മാണിയെ കളിയാക്കുകയും കൂവുകയും ചെയ്തു. ഇതോടെ നേരിയ തോതില്‍ സംഘര്‍ഷം ഉടലെടുത്തു.
പിറവത്തെ മറന്ന് എന്ത് വികസനമാണ് ഇയാള്‍ നടത്തിയതെന്ന് ചോദിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. മുതിര്‍ന്ന നേതാക്കള്‍ ഇടപെടുകയും ജോസ് കെ മാണിയെ വാഹനത്തില്‍ കയറ്റി അയക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം കോട്ടയം സ്ഥാനാര്‍ത്ഥി തേമസ് ചാഴിക്കാടന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. നേരത്തെ മാണി ഗ്രൂപ്പിന് കോട്ടയം സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് യുത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ച നഗരസഭ കൗണ്‍
DoolNews Video