| Wednesday, 25th December 2024, 8:11 pm

തൃശൂരില്‍ യുവാവിനെ ആറംഗ സംഘം അടിച്ചു കൊന്നു; പ്രതികള്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: ചെറുതുരുത്തിയില്‍ ആറംഗ സംഘം യുവാവിനെ തല്ലിക്കൊന്നു. നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ചെറുതുരുത്തി സ്വദേശികളായ അഷ്‌റഫ്, ഷെഹീര്‍, സജീര്‍, ഇയാളുടെ സഹോദരന്‍ റജീബ് പുതുശേരി സ്വദേശികളായ മുഹമ്മദ് ഷാഫി, സുബൈര്‍ എന്നിവര്‍ അറസ്റ്റിലായി.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. കമ്പി വടി ഉപയോഗിച്ച് മര്‍ദിച്ച ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിലാണ് നടന്നത് കൊലപാതകം ആണെന്ന് മനസിലായത്.

മരണപ്പെട്ട സൈനുല്‍ ആബിദ് നിരവധി മോഷണ, ലഹരിക്കടത്ത് കേസില്‍ പ്രതിയാണ്.

Content Highlight: Youth beaten to death by gang of six in Thrissur; The accused were arrested

We use cookies to give you the best possible experience. Learn more