| Sunday, 8th December 2024, 4:09 pm

മുർഷിദാബാദിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ശനിയാഴ്ച രാത്രി സമീപത്തെ വനമേഖലയിൽവെച്ച് ഇരയുടെ പിതാവും അയൽവാസികളും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതി കുട്ടിയെ താമസസ്ഥലത്ത് നിന്ന് കൂട്ടി സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പിടികൂടിയ ശേഷം പ്രതിയായ യുവാവിനെ നാട്ടുകാർ ക്രൂരമായി മർദ്ദിച്ചു.

തുടർന്ന്, ബർവാൻ പൊലീസ് സ്റ്റേഷനിലെ പൊലീസിൽ വിവരമറിയിക്കുകയും ശനിയാഴ്ച രാത്രി വൈകി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ആക്രമണത്തിനിരയായ പെൺകുട്ടി ഇപ്പോൾ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് പ്രതിയായ യുവാവിനെ ഞായറാഴ്ച ജില്ലാ കോടതിയിൽ ഹാജരാക്കും. പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം പോക്സോ) ആക്ട് 2012 ൻ്റെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഈ വർഷം ഒക്ടോബറിൽ ഇതേ ജില്ലയിലെ ജയ്‌നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഒരാൾക്ക് പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജില്ലാ കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു.

കുറ്റകൃത്യം നടന്ന ദിവസം മുതൽ 62 ദിവസത്തിനുള്ളിൽ വിചാരണ, ശിക്ഷ, ശിക്ഷാ നടപടികൾ പൂർത്തിയാക്കിയതിന് സംസ്ഥാന പൊലീസിനെയും ബന്ധപ്പെട്ട എല്ലാവരെയും മുഖ്യമന്ത്രി മമത ബാനർജി അഭിനന്ദിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി പശ്ചിമ ബംഗാളിൽ ബലാത്സംഗം, കൊലപാതകം എന്നീ കേസുളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇരകളിൽ പലരും പ്രായപൂർത്തിയാകാത്തവരായിരുന്നു.

Content Highlight: Youth arrested for raping 5-year old girl in Bengal’s Murshidabad

Video Stories

We use cookies to give you the best possible experience. Learn more