| Tuesday, 20th September 2022, 1:13 pm

സമൂഹമാധ്യമങ്ങളിലൂടെ പ്രവാചകനിന്ദ നടത്തിയെന്ന പരാതിക്ക് പിന്നാലെ യുവാവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: സമൂഹമാധ്യമങ്ങളിലൂടെ പ്രവാചക നിന്ദ നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ യുവാവ് അറസ്റ്റില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രവാചകനേയും ഇസ്‌ലാം മതത്തേയും നിന്ദിച്ചുവെന്നാണ് കേസ്. അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ് (39) ആണ് അറസ്റ്റിലായത്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ് ഇയാള്‍.

ജോഷി തോമസ് മറ്റ് മതസ്ഥരെ സ്ഥിരമായി അവഹേളിക്കുന്ന വ്യക്തിയാണെന്ന് പൊലീസ് പറയുന്നു.

അടുത്തിടെയാണ് ജോഷി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രവാചകനെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയത്. ഇതിന് പിന്നാലെ നിരവധി പേരാണ് പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളും വന്നിരുന്നു. പോസ്റ്റ് പിന്‍വലിക്കണമെന്നും പലരും കമന്റ് ചെയ്തിരുന്നു. എന്നാല്‍ ജോഷി ഇത് നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അടിമാലിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയത്.

പരാതി ഉയര്‍ന്നതോടെ ജോഷി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അടിമാലി സി.ഐ ക്ലീറ്റസ് ജോസഫിന്റെ കീഴിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Content Highlight: Youth arrested for controversial remark against prophet in kerala

We use cookies to give you the best possible experience. Learn more