ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സില്‍ മൊറോക്കക്ക് തകര്‍പ്പന്‍ ജയം. ടാന്‍സാനിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മൊറോക്കോ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ മൊറോക്കക്കായി ഒരു ഗോള്‍ നേടി മികച്ച പ്രകടനമാണ് മൊറോക്കന്‍ സ്‌ട്രൈക്കര്‍ യൂസഫ് എന്‍ നെസീരിയസ് കാഴ്ചവെച്ചത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടവും യുസഫിനെ തേടിയെത്തി.
ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ നാല് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ മൊറോക്കന്‍ താരം എന്ന നേട്ടമാണ് യൂസഫ് സ്വന്തം പേരിലാക്കി മാറ്റിയത്. 2017, 2019, 2022 എന്നീ വര്‍ഷങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളിലായിരുന്നു മൊറോക്കന്‍ താരം ഗോള്‍ നേടിയത്.
Youssef En-Nesyri is the first Moroccan 🇲🇦 to score in 𝐅𝐎𝐔𝐑 different AFCON tournaments 🎯 pic.twitter.com/bvWyQebmk8
സ്റ്റേഡ് ഡി സാന്‍ പെഡ്രൊ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനിലാണ് മൊറോക്കോ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയായിരുന്നു ടാന്‍സാനിയ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 30ാം മിനിട്ടില്‍ റൊമെയ്ന്‍ സാസാണ് മൊറൊക്കൊയുടെ ഗോളടിമേളക്ക് തുടക്കം കുറിച്ചത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ മൊറോക്കോ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ 77ാം മിനിട്ടില്‍ അസദ്ദീന്‍ ഔനഹി രണ്ടാം ഗോള്‍ നേടി. 80ാം മിനിട്ടില്‍ യൂസഫ് മൊറോക്കക്കായി മൂന്നാം ഗോള്‍ നേടി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ മൊറോക്കോ 3-0ത്തിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മൊറോക്കോ. ജനുവരി 21ന് ഡി.ആര്‍ കോഗോക്കെതിരെയാണ് മൊറോക്കോയുടെ അടുത്ത മത്സരം.
Content Highlight: Youssef En Nesyri create a neew history in Morocco football.