ന്യൂദല്‍ഹി: വയര്‍ലസ് കീബോര്‍ഡുകള്‍ നിങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയേക്കാം. വയര്‍ലസ് കീബോര്‍ഡുകള്‍ ഹാക്കര്‍മാര്‍ക്ക് സഹായകരമാണെന്നാണ് ബാസ്റ്റില്‍ എന്ന സെക്യൂരിറ്റി കമ്പനിയിലെ ഗവേഷര്‍ മുന്നറിയിപ്പു നല്‍കുന്നത്.
നിങ്ങള്‍ ടൈപ്പു ചെയ്യുന്ന ഇമെയില്‍, അഡ്രസ്, ക്രഡിറ്റ് കാര്‍ഡ് നമ്പര്‍, സ്വകാര്യ മെസേജുകള്‍ എന്നിവ വയര്‍ലസ് കീബോര്‍ഡ് വഴി കീ സ്‌നിഫര്‍ എന്ന ചെറുഉപകരണം ഉപയോഗിച്ച് ചോര്‍ത്താമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
“” കീസ്‌ട്രോക്കിലെ വിവരങ്ങള്‍ കീ സ്‌നിഫറിലേക്ക് കടക്കുന്നതിനു മുമ്പ് വയര്‍ലസ് കീബോര്‍ഡുകള്‍ അവ എന്‍ക്രിപ്റ്റ് ചെയ്യുന്നില്ല. അതിനാല്‍ ഹാക്കര്‍മാര്‍ക്ക് യൂസര്‍ ടൈപ്പു ചെയ്യുന്ന എല്ലാ കാര്യങ്ങളും ശേഖരിക്കാനാവും. അതുപോലെ തന്നെ ഹാക്കര്‍മാരുടെ മാല്‍ കീസ്‌ട്രോക്കുകള്‍ വഴി കമ്പ്യൂട്ടറില്‍ ടൈപ്പു ചെയ്യാനും സാധിക്കും.” ബാസ്റ്റില്‍ പറയുന്നു.
ആങ്കര്‍, ഈഗിള്‍ ടെക്, ജനറല്‍ ഇലക്ട്രിക്, തോഷിബ, റാഡിയോ ഷാക്ക് തുടങ്ങിയവയുടെയെല്ലാം കീബോര്‍ഡുകളില്‍ കീ സ്‌നിഫര്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നു.