Advertisement
Karnataka Election
'സിദ്ധരാമയ്യയുടെ സമയം അവസാനിച്ചു': അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 31, 02:57 am
Saturday, 31st March 2018, 8:27 am

മൈസൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സമയം അവസാനിച്ചു എന്ന് ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ. ബി.ജെ.പിയെയും ആര്‍.എസ്.എസിനേയും അക്രമം കൊണ്ട് തോല്‍പ്പിക്കാം എന്ന് കരുതിയെങ്കില്‍ സിദ്ധരാമയ്യക്ക് തെറ്റി എന്നും അമിത് ഷാ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കര്‍ണാടക സന്ദര്‍ശനത്തിലാണ് അമിത് ഷായുടെ പരാമര്‍ശം. മേയ് 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റ ഫലം സിദ്ധരാമയ്യക്കും ജെ.ഡി.എസിനും അവരുടെ ജീവിതത്തിലെ ഏറ്റവും കനത്ത ഷോക്കായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.


Also Read: പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു; അമിത് ഷായെ കര്‍ണാടകയില്‍ കാലു കുത്താന്‍ അനുവദിക്കരുതെന്ന് കോണ്‍ഗ്രസ്


“മൈസൂരു ഭാഗങ്ങളില്‍ ബി.ജെ.പിക്ക് ശക്തി കുറവാണെന്നാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍, ഇവിടുത്തെ പ്രവര്‍ത്തകരെ കണ്ടുകഴിഞ്ഞപ്പോള്‍, തെരഞ്ഞെടുപ്പ് ഫലം സിദ്ധരാമയ്യക്കും ജെ.ഡി.എസിനും അവരുടെ ജീവിതത്തിലെ ഏറ്റവും കനത്ത ഷോക്കായിരിക്കുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്”, മൈസൂരുവിലെ ബി.ജെ.പിയുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ ഷാ പറഞ്ഞു.


Also Read: ബി.ജെ.പി മുസ്‌ലിംകള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും എതിരാണെന്ന ധാരണ മാറ്റിയില്ലെങ്കില്‍ കടുത്ത വില നല്‍കേണ്ടിവരും; കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍


വോട്ടുകള്‍ നേടാന്‍ ടിപ്പു സുല്‍ത്താന്റെ ജയന്തി ആഘോഷിക്കാന്‍ മാത്രമെ സിദ്ധരാമയ്യ ഓര്‍മിക്കുകയുള്ളു എന്നും കന്നട കവി കൂവെമ്പുവിന്റയോ ഭാരത് രത്‌ന നേടിയ എം. വിശ്വേശരായരുടേയോ പിറന്നാളുകള്‍ അദ്ദേഹം ആഘോഷിക്കുകയില്ലെന്നും ഷാ കുറ്റപ്പെടുത്തി.


Watch DoolNews Video: