| Saturday, 19th October 2019, 5:26 pm

സാമ്പത്തിക രംഗം മെച്ചപ്പെടുത്തലാണ് നിങ്ങളുടെ ജോലി,സര്‍കസ് നടത്തലല്ല, അഭിജിത് ബാനര്‍ജി സ്വന്തം അധ്വാനം കൊണ്ടാണ് നോബേല്‍ നേടിയതെന്നും പ്രിയങ്ക ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സാമ്പത്തിക നോബേല്‍ പുരസ്‌കാരം നേടിയ ഇന്ത്യന്‍ വംശജനായ അഭിജിത് ബാനര്‍ജിയെ അവഹേളിച്ചു കൊണ്ടുള്ള ബി.ജെ.പി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

അഭിജിത് ബാനര്‍ജി ആത്മാര്‍ഥമായി തന്റെ ജോലി ചെയ്താണ് നോബേല്‍ സമ്മാനം കരസ്ഥമാക്കിയതെന്നും തകര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തികരംഗത്തെ തിരികെ കൊണ്ടു വരലാണ് നിങ്ങളുടെ ജോലി അല്ലാതെ കോമഡി ഷോ നടത്തലല്ലെന്നുമാണ് പ്രിയങ്ക ഗാന്ധി ട്വീറ്റു ചെയ്തിരിക്കുന്നത്. ഇതിനൊപ്പം രാജ്യത്തെ സാമ്പത്തിക വളര്‍ച്ച കുറയുന്നതു സംബന്ധിച്ച് ഒരു മീഡിയ റിപ്പോര്‍ട്ടും അവര്‍ ട്വിറ്ററില്‍ പങ്കു വെച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും അഭിജിത് ബാനര്‍ജിക്കെതിരെ രംഗത്തു വന്നിരുന്നു.
വിദേശികളായ രണ്ടാം ഭാര്യമാര്‍ ഉള്ളവര്‍ക്കാണ് കൂടുതലും നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നതെന്നായിരുന്നു സിന്‍ഹയുടെ പരിഹാസം. രണ്ടാം ഭാര്യയായി ഒരു വിദേശിയുണ്ടാകുന്നതാണോ നൊബേല്‍ ലഭിക്കാനുള്ള ഡിഗ്രി എന്നും സിന്‍ഹ ചോദിച്ചു.

അഭിജിത് ബാനര്‍ജി ഇടതു ചായ്വുള്ളയാളാണെന്നും, അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അഭിപ്രായപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘അഭിജിത് ബാനര്‍ജിക്ക് നൊബേല്‍ സമ്മാനം ലഭിച്ചു, ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പക്ഷെ നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം എന്തായിരുന്നു അദ്ദേഹത്തിന്റെ ധാരണകളെന്ന്. അദ്ദേഹത്തിന്റെ ചിന്തകളെല്ലാം ഇടതു ചായ്വുവെച്ചു പുലര്‍ത്തുന്നവയാണ്. അദ്ദേഹം ന്യായ് പദ്ധതിയെ പരിപോഷിപ്പിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ചിന്തകളെ ഇന്ത്യയിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു’. പിയുഷ് ഗോയല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more