national news
'നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണില്‍ കുഴിക്കും'; കത്‌വാ കേസിലെ അഭിഭാഷകയ്ക്ക് നേരെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ കൊലവിളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Oct 21, 10:21 am
Wednesday, 21st October 2020, 3:51 pm

ന്യൂദല്‍ഹി: കത്‌വാ കൂട്ട ബലാത്സംഗ കേസില്‍, കൊല്ലപ്പെട്ട എട്ടു വയസ്സുകാരിക്ക് വേണ്ടി വാദിച്ച അഭിഭാഷക ദീപികാ സിങ് രജാവത്തിനു നേരെ ഹിന്ദുത്വ പ്രവര്‍ത്തകരുടെ ഭീഷണി.

ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ഒരുസംഘം ഇവരുടെ വീട്ടിനു മുന്നില്‍ എത്തി ഭീഷണിപ്പെടുത്തിയത്.
നിന്റെ ശവക്കുഴി ജമ്മുവിന്റെ മണ്ണില്‍ കുഴിക്കുമെന്നാണ് വീട്ടിനു മുന്നില്‍ തടിച്ചുകൂടിയ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്.

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പൊലിസ് സംഘമെത്തിയാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ നീക്കിയത്.ആള്‍ക്കൂട്ടം തന്റെ വീടിനു പുറത്ത് തടിച്ചുകൂടി ഭീഷണി മുഴക്കുന്നതായി ദീപിക തന്നെയാണ് അറിയിച്ചത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ വിരോധാഭാസം ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതാണ് ഹിന്ദുത്വ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. നവരാത്രിയുമായി ബന്ധപ്പെടുത്തിയായിരുന്നു കാര്‍ട്ടൂണ്‍.

നവരാത്രി സമയത്ത് ദേവിയെ ആരാധിക്കുകയും മറ്റു ദിവസങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ആക്രമണവും വ്യക്തമാക്കുന്നതായിരുന്നു ഇവര്‍ പങ്കുവെച്ച കാര്‍ട്ടൂണ്‍. വിരോധാഭാസം എന്ന ക്യാപ്ഷനോടെയാണ് ദീപിക കാര്‍ട്ടുണ്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു ഇവർക്കെതിരെ ഹിന്ദുത്വ പ്രവർത്തകർ ഭീഷണിയുമായി എത്തിയത്.

നിലവില്‍ ദീപിക ജമ്മു കശ്മീര്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ചെയ്യുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Your grave will be dug here: Hindutva mob threatens Kashmiri lawyer Deepika Singh Rajawant