കണ്ണുകള്‍ പറയും നിങ്ങളിലെ രോഗങ്ങളെ
Daily News
കണ്ണുകള്‍ പറയും നിങ്ങളിലെ രോഗങ്ങളെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th January 2015, 4:12 pm

eyesനിങ്ങളുടെ ശരീരത്തിന്റെ പൊതുവായ ആരോഗ്യസ്ഥിതി എന്താണെന്ന് നിങ്ങളുടെ കണ്ണുകളിലൂടെ വ്യക്തമാക്കും. ഇതാ നിങ്ങളുടെ കണ്ണുകള്‍ നിരീക്ഷിച്ച് നിങ്ങളുടെ ശരീരത്തിലെ അസുഖങ്ങളെ തിരിച്ചറിയാനുള്ള ചില വഴികള്‍

കണ്ണുകളില്‍ രക്തം: നിങ്ങളില്‍ രക്തസമ്മര്‍ദ്ദം ഉണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിങ്ങളിലുള്ള രക്തസമ്മര്‍ദ്ദം കണ്ണിലെ ധമനികളെ ചുരുട്ടുകയും അത് ധമനികളിലേക്ക് വഴിവെച്ചുവെന്നും കണ്ണുകളിലെ ധമനികള്‍ പൊട്ടി രക്തം വരുന്നതിലൂടെ മനസ്സിലാക്കാം. ഈ രക്ത സമ്മര്‍ദ്ദം ഹൃദയാഘാതത്തിനോ സ്‌ട്രോക്കിനോ കാരണമാക്കാം. രക്ത സമ്മര്‍ദ്ദം കുറയുക്കുവാന്‍ ആഹാരത്തില്‍ സോഡിയത്തിന്റ അളവ് പരമാവധി കുറയ്ക്കുക. പകരം പോട്ടാസ്യം ധാരാളം അടങ്ങിയ ആഹാരങ്ങള്‍ ശീലമാക്കുക.

കണ്ണുകളില്‍ വരള്‍ച്ച അനുഭവപ്പെടുന്നു: തുടര്‍ച്ചയായി കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ പ്രകാശത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ പ്രശ്‌നം അല്‍പ്പം ഗുരുതരമാണ്. ഇത് ചിലപ്പോള്‍ ജോഗ്രിന്‍ (Sjogren) പോലുള്ള ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങളാവാന്‍ സാധ്യതയുണ്ട്.ശ്വേതരക്താണുക്കള്‍ ഈര്‍പ്പമുണ്ടാക്കുന്ന ഗ്രന്ഥികളെ നശിപ്പിക്കുകയും അതിന്റെ ഫലമായി കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടുകയും ചെയ്യുന്നു എന്നതാണിതിന്റെ പ്രത്യേകത.

കണ്ണില്‍ ചോറിച്ചില്‍ അനുഭവപ്പെടുന്നു: ഇത് നിങ്ങളില്‍ അലര്‍ജ്ജിയുണ്ടെന്നാണ് കാണിക്കുന്നത്. ചൊറിച്ചിലിനു കാരണമാകുന്ന ഹിസ്റ്റാമിന്‍സ്( histamines) നിങ്ങളുടെ ശരീരം ഉല്പാദിപ്പിക്കുന്നുണ്ട്. കണ്ണിനു പുറമെ ചര്‍മ്മം, മൂക്ക്, തൊണ്ട എന്നിവയെയും ഇത് ബാധിക്കാം.

കണ്ണില്‍ മഞ്ഞ നിറം: ഇത് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണമാണ്. രക്തത്തില്‍ ബിലിറുബിന്റെ (bilirubin) അളവ് വര്‍ദ്ധിക്കുന്നതാണ് ഈ മഞ്ഞ നിറത്തിനു കാരണം. കരളിന്റെ പ്രവര്‍ത്തനം തകരാറിലാവുമ്പോഴാണ് ഈ പ്രശ്‌നം ഉണ്ടാവുന്നത്.