ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തില്‍ എത്താമെന്നത് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്റെ വെറും സ്വപ്‌നം മാത്രമാണെന്ന് എ.ഐ.എ.ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി കെ.പളനി സ്വാമി.
ഇത്തവണയും തമിഴ്‌നാട്ടില്‍ അധികാരം എ.ഐ.എ.ഡി.എം.കെയ്ക്ക് തന്നെ ലഭിക്കുമെന്നും പളനി സ്വാമി അവകാശപ്പെട്ടു. ജയലളിതയുടെ മരണ ശേഷം സര്‍ക്കാരിനെ അട്ടിമറിക്കാമന്‍ സ്റ്റാലിന്‍ പലതവണ ശ്രമം നടത്തിയെന്നും പളനിസ്വാമി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണ റാലിക്കിടെയാണ് സ്റ്റാലിനെതിരെ പളനി സ്വാമിയുടെ കടന്നാക്രമണം. തമിഴ്‌നാട് ഭരിക്കാമെന്ന സ്റ്റാലിന്റെ സ്വപ്‌നം സ്വപ്‌നമായി തന്നെ അവശേഷിക്കുെമന്നും പളനിസ്വാമി പറഞ്ഞു.
ജനുവരി 27 ന് ശേഷവും താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രിസ്ഥാനത്ത് തുടരുകയെന്നും പളനി സ്വാമി പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിലല്‍ അറസ്റ്റിലായ വി.കെ ശശികല ജനുവരി 27 നാണ് ജയില്‍ മോചിതയാകുന്നത്. ജയലളിതയുടെ അടുത്ത അനുയായിയായ ശശികല പുറത്തിറങ്ങിയാല്‍ അധികാരം അവരിലേക്ക് എത്തുമെന്ന ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച് പളനിസ്വാമി പരാമര്‍ശം നടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Your dream of coming to power will remain a dream, EPS dares Stalin