യഥാര്‍ത്ഥത്തില്‍ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നതിലൂടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കുള്ള പിന്തുണയല്ല മറിച്ച്് തങ്ങളുടെ “ഇന്റര്‍നെറ്റ്.ഓര്‍ഗിന് അനുകൂലമായ വോട്ടായാണ് ഫേസ്ബുക്ക് കണക്കാക്കുന്നത്. നിലവില്‍ 17 മില്ല്യണ്‍ ജനങ്ങള്‍ ഇന്റര്‍നെറ്റ്.ഓര്‍ഗിനെ പിന്തുണച്ചുവെന്നാണ് ഫേസ്ബുക്കിന്റെ അവകാശവാദം.
നേരത്തെ ഇന്ത്യയിലെ സൈബര്‍ സമൂഹം നെറ്റ് ന്യൂട്രാലിറ്റി വിഷയം ചര്‍ച്ച ചെയ്തിരുന്നപ്പോള്‍ ഇന്റര്‍നെറ്റ്.ഓര്‍ഗിനെതിരെയും ശക്തമായ ക്യംപയിന്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ എതിര്‍പ്പ് മറി കടക്കുന്നതിനായി ഇന്റര്‍നെറ്റ്.ഓര്‍ഗിന്റെ പേര് “ഫ്രീ ബേസികസ്”് എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചുവടുറപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ തന്ത്രമായാണ് ഇത് വിലയിരുത്തപ്പെട്ടിരുന്നത്.
മുഖചിത്രം മാറ്റിയതിലൂടെ രാജ്യത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ട പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ഫേസ്ബുക്കിന്റെ പറ്റിക്കലിന് ഇരയായതാണോ മറിച്ച് സുക്കര്‍ബര്‍ഗിന്റെ തന്ത്രങ്ങള്‍ക്ക് കൂട്ടു നിന്നതാണോയെന്നാണ് സൈബര്‍ ലോകം ചോദിക്കുന്നത്.