| Monday, 23rd September 2019, 2:22 pm

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് എന്നകാര്യം ഓര്‍മ്മവേണം; മോദിയോട് ആനന്ദ് ശര്‍മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ മോദിയുടെ അഭിപ്രായ പ്രകടനങ്ങളെ വിമര്‍ശിച്ച് രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ ആനന്ദ് ശര്‍മ.

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഹൂസ്റ്റണില്‍ പോയതെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയായാണെന്നും ഓര്‍മിക്കണമെന്ന് തുറന്നടിച്ച ആനന്ദ് ശര്‍മ. മോദി മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടില്ല എന്ന ഇന്ത്യന്‍ നയത്തെയാണ് ലംഘിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യ യു.എസുമായി നിഷ്പക്ഷബന്ധമാണ് സൂക്ഷിച്ചിട്ടുള്ളത്. ഡെമോക്രറ്റുകളോടോ റിപബ്ലിക്കന്‍മാരോടോ പ്രത്യേകമായി ഇന്ത്യ അനുഭാവം പുലര്‍ത്തിയിട്ടില്ല. മോദി ട്രംപിനായി വോട്ടര്‍ഭ്യഥിക്കുന്നത് ഇരു രാജ്യങ്ങളുടെയും ജനാധിപത്യ- പരമാധികാര അവകാശങ്ങളുടെ ലംഘനമാണെന്നാണ് ആനന്ദ് ശര്‍മ ട്വീറ്റ് ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദി വാനോളം പുകഴ്ത്തിയിരുന്നു. വരുന്ന തെരെഞ്ഞെടുപ്പില്‍ വീണ്ടും ട്രംപിനെ വിജയിപ്പിക്കണമെന്ന് മോദി തന്റെ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അബ് കീ ബാര്‍ ട്രംപ് സര്‍ക്കാര്‍ എന്നാണ് വരാന്‍ പോകുന്ന യു.എസ് തെരെഞ്ഞെടുപ്പിനെ സൂചിപ്പിച്ച് കൊണ്ട് മോദി വേദിയില്‍ പറഞ്ഞത്.

മിനുട്ടുകള്‍ മാത്രം പരിപാടിയില്‍ പങ്കെടുക്കുമെന്ന് കരുതിയ ട്രംപ് മണിക്കൂറുകളോളം പരിപാടിയില്‍ പങ്കെടുത്തതും തെരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എന്നാണ് കരുതുന്നത്. 2020 നവംബറിലാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more