| Monday, 12th June 2017, 8:58 am

'ഇതെന്റെ അവസാനത്തെ വീഡിയോ ആകാം, എല്ലാവരും ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം'; മതം മാറിയതിന് ആര്‍.എസ്.എസ്സുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ഭീകരത വിവരിച്ച് യുവാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹിന്ദുമതത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് മാറിയ കുടുംബത്തിന് ആര്‍.എസ്.എസ്സില്‍ നിന്ന് നേരിടേണ്ടി വന്നത് കൊടിയ ദുരനുഭവങ്ങള്‍. എറണാകുളം സ്വദേശി സന്ദീപിനും കുടുംബത്തിനുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തങ്ങളെ കൊലപ്പെടുത്താന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നതായും സന്ദീപ് വീഡിയോയിലൂടെ വെളിപ്പെടുത്തി.

കോഴിക്കോട് മുഖദാറിലുള്ള തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭ എന്ന സ്ഥാപനത്തില്‍ നിന്നാണ് സന്ദീപ് ഇസ്‌ലാം സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് സന്ദീപിനും കുടുംബത്തിനും ആര്‍.എസ്.എസ്സില്‍ നിന്ന് ശാരീരികമായും മാനസികമായും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്.


Also Read: ‘എന്നെ പേടിപ്പിക്കാന്‍ നോക്കണ്ട, അതിന് നിങ്ങളായിട്ടില്ല’; തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്റെ വായടപ്പിച്ച് എം.വി നികേഷ് കുമാര്‍


മതപഠനത്തിന് ശേഷം പുറത്തിറങ്ങിയ ഇവരെ ആര്‍.എസ്.എസ്സുകാര്‍ തട്ടിക്കൊണ്ടുപോയി കോഴിക്കോട് ചെറുവണ്ണൂരിലെ ഭീകരകേന്ദ്രങ്ങളില്‍പാര്‍പ്പിച്ചാണ് പീഡനങ്ങള്‍ ആരംഭിച്ചത്. തര്‍ബിയ്യത്തിനെതിരെയും മത പ്രചാരകനായ ഡോ. സാക്കിര്‍ നായിക്കിനെതിരെയും പറയാനായി ആര്‍.എസ്.എസ്സുകാര്‍ ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് പറയുന്നു. ജനം ടി.വിയില്‍ സംപ്രേക്ഷണം ചെയ്ത ഈ അഭിമുഖം കത്തിമുനയില്‍ നിര്‍ത്തി പറയിപ്പിച്ചതാണെന്ന് സന്ദീപ് വ്യക്തമാക്കുന്നു.


Don”t Miss: കേരളത്തില്‍ 100 ശതമാനം ആധാറെന്ന് മനോരമ; അതെങ്ങനെ 100 ശതമാനമാകും ഞങ്ങളെടുത്തില്ലല്ലോയെന്ന് സോഷ്യല്‍മീഡിയ


തങ്ങളുടെ പിഞ്ചു മകന്റെ ജീവനെ കരുതിയാണ് തര്‍ബിയ്യത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടി വന്നു. ചെറുവണ്ണൂരിലെ ആര്‍.എസ്.എസ് ഭീകരകേന്ദ്രത്തില്‍ ആയുധപരിശീലനവും തീവ്രവാദ ക്ലാസുകളും നടക്കുന്നുണ്ട്. വിവിധ ഭാഗങ്ങളില്‍ നിന്നെത്തിക്കുന്ന പെണ്‍കുട്ടികളെ ഇവിടെ വച്ച് ബ്രെയിന്‍ വാഷ് ചെയ്യുന്നുവെന്നും സന്ദീപ് പറയുന്നു.

ഇത് തന്റെ അവസാന വീഡിയോ ആയിരിക്കാമെന്നും ആര്‍.എസ്.എസ്സുകാരും തന്നേയും തന്റെ കുടുംബത്തേയും ഇല്ലാതാക്കാമെന്നും തങ്ങള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞാണ് സന്ദീപിന്റെ വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more