ന്യൂദല്‍ഹി: ആര്‍.എസ്.എസിന്റെയും മറ്റു സംഘപരിവാര സംഘടനകളുടെയും ആള്‍ക്കൂട്ട ഗുണ്ടായിസം തടയാന്‍ നിയമ നിര്‍മ്മാണം നടത്തണമെന്ന ആവശ്യവുമായി രാജ്യത്തെ യുവനേതാക്കളുടെ കൂട്ടായ്മ. ഉന പ്രക്ഷോഭനായകന്‍ ജിഗ്‌നേഷ് മേവാനി, ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനാനേതാക്കളായ കനയ്യകുമാര്‍, ഷെഹ്‌ല റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യുവജന കൂട്ടായ്മയാണ് ദേശ വ്യാപക മുന്നേറ്റത്തിന് തയ്യാറെടുക്കുന്നത്.
Also read സിനിമാ മേഖലയിലെ വലതുപക്ഷ സ്വാധീനം പുരസ്‌കാര നിര്‍ണ്ണയത്തെ സ്വാധീനിച്ചിരുന്നു: കമല്‍
നിയമ നിര്‍മ്മാണം നടത്തിയില്ലെങ്കില്‍ പ്രധാന മന്ത്രിയുടെ വസതിയിലേക്ക് കന്നുകാലികളുമായി മാര്‍ച്ച് നടത്തുമെന്നും യുവ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. ആള്‍ക്കൂട്ടം തന്നെ കുറ്റം ചുമത്തി വിധി പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കുന്ന രീതി മാറ്റാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്ന് ജിഗ്‌നേഷ് മേവാനി ആവശ്യപ്പെട്ടു.
“ദാദ്രിയിലും ഉനയിലും ജയ്പ്പുരിലും തീവ്രവര്‍ഗീയ സംഘടനകളുടെ പ്രവര്‍ത്തകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമാണുണ്ടായത്. ഗോക്കളെ രക്ഷിക്കാന്‍ നിയമം പാസാക്കുന്ന സര്‍ക്കാര്‍ മനുഷ്യരെ സംരക്ഷിക്കാന്‍ നിയമം രൂപീകരിക്കാത്തത് പരിഹാസ്യമാണ്. ആവശ്യം നിരസിച്ചാല്‍ ജൂലൈ 11 മുതല്‍ ഉനയിലെ പോലെ വലിയ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കു”മെന്നും ജിഗ്‌നേഷ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ജനക്കൂട്ടം ആളുകളെ തല്ലിയും കൊന്നും ശിക്ഷ നടപ്പാക്കുന്ന പ്രതിഭാസം വ്യാപകമായിരിക്കുകയാണെന്ന് തഹ്‌സീന്‍ പൂനാവാല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട താന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും രാജ്യത്തെ പാവപ്പെട്ടവരുടെ മേല്‍ ഭരിക്കുന്നവരുടെ മൗനാനുവാദത്തോടെ അരങ്ങേറുന്ന ഭീകരതയാണിതെന്നും തഹ്‌സീന്‍ പറഞ്ഞു.
രാജ്യത്തെ ഭാവി പൗരന്മാരെന്ന നിലയില്‍ ഇനിയും നോക്കി നില്‍ക്കാനാവില്ലെന്ന് കനയ്യ കുമാര്‍ പറഞ്ഞു. ആള്‍ക്കൂട്ടം നടത്തുന്ന ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുക, ഇത്തരം കേസുകളില്‍ വിചാരണകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക, പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കുക, അടിയന്തര നടപടികള്‍ സ്വീകരിക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ അച്ചടക്ക നടപടി കൈക്കൊള്ളുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യുവനേതാക്കളുടെ കൂട്ടായ്മ മുന്നോട്ടുവച്ചത്.
You must read this ‘മാപ്പ് പറഞ്ഞേ തീരു’; അമിത് ഷായ്‌ക്കെതിരായ പ്രസ്താവന; കോടിയേരിക്ക് വക്കീല്‍ നോട്ടീസ്