| Sunday, 12th November 2017, 6:32 pm

'പാകിസ്ഥാനില്‍ നിന്നും ഇതാ സച്ചിനൊരു പിന്‍ഗാമി'; ചേട്ടന്മാരുടെ പേസറുകളെ നിഷ്‌കരുണം പ്രഹരിച്ച് പത്തു വയസുകാരന്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: ഇന്‍സമാം ഉള്‍ ഹഖ്, ജാവേദ് മിയാന്‍ദാദ്, സഹീര്‍ അബ്ബാസ്, തുടങ്ങി ഒരുപാട് ബാറ്റിംഗ് ഇതിഹാസങ്ങളെ ലോകത്തിന് മുന്നില്‍ പാകിസ്ഥാന്‍ അവതരിപ്പിച്ചിട്ടുണ്ട്. ബൗളിംഗാണ് തങ്ങളുടെ ശക്തിയെങ്കിലും പാകിസ്ഥാന്റെ ചരിത്രത്തിലും മികവുറ്റ ബാറ്റ്‌സ്മാന്മാരുണ്ടായിരുന്നു. എന്നാല്‍ പതിയെ പാകിസ്ഥാന്റെ പ്രഭ നഷ്ടമായി. കോഴി വിവാദങ്ങളും അഭ്യന്തര പ്രശ്‌നങ്ങളുമെല്ലാം ക്രിക്കറ്റിനെ പാക് മണ്ണില്‍ നിന്നും അകറ്റി.

കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയം പക്ഷെ പാകിസ്ഥാനിലേക്ക് ക്രിക്കറ്റിനെ തിരിച്ചു കൊണ്ടു വന്നിരിക്കുകയാണ്. തുടര്‍ന്നുള്ള പരമ്പരകളിലെല്ലാം പാകിസ്ഥാന്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്. നഷ്ടപ്പെട്ട പ്രതാഭത്തിലേക്ക് തിരികെ വരുന്നതിന്റെ ലക്ഷണം പാകിസ്ഥാന്‍ കാണിച്ചു തുടങ്ങിയിരിക്കുകയാണ്.

ടീമിന്റെ തിരിച്ചു വരവ് ആരാധകരുടെ തിരിച്ചു വരവിനും വഴി തെളിച്ചിരിക്കുകയാണ്. നിരവധി യുവതാരങ്ങളാണ് പാകിസ്ഥാനില്‍ അവസരം കാത്തിരിക്കുന്നത്. പുതു തലമുറയിലെ കുട്ടികളും ക്രിക്കറ്റിനെ പ്രണയിച്ചു തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും ഇത് സഹായിച്ചിട്ടുണ്ട്. കൊച്ചു കുട്ടികള്‍ വരെ ക്രിക്കറ്റ് കരിയറായി തെരഞ്ഞെടുത്തു തുടങ്ങിയെന്നതിന്റെ തെളിവാണ് ഈ വീഡിയോ.


Also Read: ‘ദൈവാനുഗ്രഹമില്ലാത്ത’ താരങ്ങള്‍ വരെ ഒരുപാട് മുന്നോട്ട് പോയതായി നാം കണ്ടിട്ടുണ്ട്’; വിരമിക്കാന്‍ പറഞ്ഞ അജിത് അഗാര്‍ക്കറിന് മറുപടിയുമായി ധോണി


സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്ന വീഡിയോയില്‍ പത്ത് വയസുകാരന്റെ ഗംഭീര ബാറ്റിംഗ് പ്രകടനം കാണാം. തന്റെ ഇരട്ടിപ്രായമുള്ളവരുടെ പേസറുകളെ ഒട്ടും ഭയമില്ലാതെ നേരിടുന്ന ഒക്കാറ സ്വദേശിയായ പത്തു വയസുകാരന്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്.

പ്രായത്തില്‍ കവിഞ്ഞ ബാറ്റിംഗ് പാടവമാണ് പത്തു വയസുകാരന്‍ പുറത്തെടുക്കുന്നത് എന്നു മാത്രമല്ല, സ്റ്റാന്‍ഡിലും ഷോട്ടുകളുടെ സെലക്ഷനിലുമെല്ലാം പ്രൊഫഷണല്‍ ടച്ചുമുണ്ട്. എവിടെയൊക്കയോ സച്ചിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഇവനെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

നല്ല പരിശീലനം കിട്ടില്‍ പാകിസ്ഥാന്റെ ഭാവി കൂടുതല്‍ ശോഭനമാകുമെന്നതിന്റെ സൂചനയമാണ് ഇതുപോലുള്ള കുട്ടിത്താരങ്ങള്‍.

We use cookies to give you the best possible experience. Learn more