Advertisement
Kerala News
വഴിത്തര്‍ക്കം: മലപ്പുറം എടവണ്ണയില്‍ യുവാവിനെ തീ കൊളുത്തിക്കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 12, 04:53 pm
Wednesday, 12th January 2022, 10:23 pm

മലപ്പുറം: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തീ കൊളുത്തിക്കൊന്നു. എടവണ്ണക്കടുത്ത് കിഴക്കേ ചാത്തല്ലൂരില്‍ യുവാവിനെ വീട്ടിലേക്കുള്ള വഴിയിയിലാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

40 കാരനായ ഹോട്ടല്‍ തൊഴിലാളിയായ ഷാജിയാണ് കൊല്ലപ്പെട്ടത്. ഷാജിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നത് കണ്ടെന്ന് ദൃക്സാക്ഷി പൊലീസില്‍ മൊഴി നല്‍കി.

അയല്‍വാസികളാണ് തീ കൊളുത്തിയതെന്നും ദൃക്സാക്ഷികള്‍ പറയുന്നു. കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാവൂ എന്നാണ് പൊലീസ് പറയുന്നത്.

ഷാജിയും അയല്‍വാസികളും തമ്മില്‍ വഴിത്തര്‍ക്കമുണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

അയല്‍വാസിയായ ഒരു സ്ത്രീയും മകനും ഷാജിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടെന്ന് മരിച്ച ഷാജിയുടെ മകളായ അമല്‍ ഹുദയും അയല്‍വാസിയായ യുവാവ് നൗഷാദും പ്രതികരിച്ചു.