ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ചില്‍ പോര്‍ച്ചുഗല്‍-ഉറുഗ്വേ മത്സരം പുരോഗമിക്കുന്നതിനിടെ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയോട് ഐക്യപ്പെട്ട് യുവാവിന്റെ പ്രതിഷേധം.
ഇദ്ദേഹത്തിന്റെ ടി-ഷര്‍ട്ടിന്റെ മുന്‍വശത്ത് ‘സേവ് ഉക്രൈന്‍’ എന്നും പിന്നില്‍ ‘റെസ്‌പെക്ട് ഫോര്‍ ഇറാനിയന്‍ വുമണ്‍’ എന്നും എഴുതിയിരുന്നു.
മത്സരത്തിന്റെ രണ്ടാം പകുതിയില്‍ 51ാം മിനിട്ടിലാണ് മഴവില്‍ പതാകയുമായി ഒരാള്‍ ഗ്യാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. തൊട്ടുപിന്നാലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരെത്തി ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.
ഇയാള്‍ കൊണ്ടുവന്ന റെയിന്‍ബോ കൊടി മത്സരം നിയന്ത്രിച്ച റഫറിയാണ് എടുത്തിമാറ്റിയത്. സംഭവം നടക്കുന്നതിനിടെ അല്‍പ സമയം മത്സരം തടസപ്പെട്ടു.
ലൈവ് ടെലികാസ്റ്റിനിടെ റഫറി കൊടി എടുത്തുമാറ്റുന്നത് കാണാമായിരുന്നു. എന്നാല്‍ പിന്നീട് സ്‌ക്രീനില്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യം കാണിച്ചില്ല.
A fan has invaded the pitch with a rainbow flag.
Whoever you may be, Rest in Peace. 🙏 pic.twitter.com/f9hHRFXqqY
— Barstool Football (@StoolFootball) November 28, 2022
എല്‍.ജി.ബി.ടി.ക്യു സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടില്‍ യുവാവ് പ്രതിഷേധം അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയെ പിന്തുണക്കുന്ന വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്നത് ഫിഫ വിലക്കിയിരുന്നു. വണ്‍ ലവ് ആം ബാന്‍ഡ് ധരിക്കുന്ന താരങ്ങള്‍ക്ക് മഞ്ഞ കാര്‍ഡ് നല്‍കുമെന്നായിരുന്നു ഫിഫ അറിയിച്ചിരുന്നത്.
This pitch invader during the Portugal-Uruguay match was holding a rainbow flag.
The front of his shirt read ‘Save Ukraine’ and the back read ‘Respect For Iranian Women’. pic.twitter.com/DeHDf4jQ7S
— ESPN FC (@ESPNFC) November 28, 2022
ഫിഫയുടെ ഈ നിലപാടിനെതിരെ ജര്‍മന്‍ കളിക്കാര്‍ പ്രതിഷേധിച്ചിരുന്നു. തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനിടെ ജര്‍മന്‍ കളിക്കാര്‍ വായ പൊത്തിയാണ് പ്രതിഷേധിച്ചത്.
നേരത്തെ ഇംഗ്ലണ്ട്, ജര്‍മനി, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, നെതര്‍ലന്‍ഡ്സ്, സ്വിറ്റ്സര്‍ലന്‍ഡ്, വെയ്ല്‍സ് ഫുട്ബോള്‍ ഫെഡറേഷനുകള്‍ ഖത്തര്‍ ലോകകപ്പിലെ ങ്ങളുടെ ടീം ക്യാപ്റ്റന്‍മാരെ ‘വണ്‍ ലവ്’ ആം ബാന്‍ഡ് ധരിപ്പിച്ച് കളത്തിലിറക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഫിഫ നിലപാട് കുടപ്പിച്ചതോടെ ഇവര്‍ തീരുമാനം മാറ്റുകയായിരുന്നു.
Content Highlight: young man protested in solidarity with the LGBTQ community during the Group H match between Portugal and Uruguay in Qatar World Cup.